പള്ളുരുത്തിയിൽ ദുരൂഹസാഹചര്യത്തിൽ യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞിരക്കുകയാണ്. പള്ളുരുത്തി പെരുമ്പടപ്പ് പാർക്ക് റോഡ് വഴിയകത്ത് വീട്ടിൽ മകൻ ആഷിക്കിനെയാണ് (30) മത്സ്യം കൊണ്ടു പോകുന്ന ശീതീകരിച്ച വാനിന്റെ വാനിന്റെ മുൻ സീറ്റിൽ രക്തം വാർന്ന് ദൂരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളുരുത്തി തോപ്പിൽ വീട്ടിൽ ഷിഹാബ് (39), ഭാര്യ ഷെഹന (32) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു. ഇരുവരും ചേർന്ന് കത്തി ഉപയോഗിച്ച് ആഷിക്കിനെ കൊലപ്പെടുത്തുകയായിരുന്നു.
ആഷിക്കും ഷെഹനയും തമ്മിൽ നേരത്തേ ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിലുള്ള അടുപ്പം ഭർത്താവ് അറിഞ്ഞതോടെ ആഷിക്കിനെ ഒഴിവാക്കാൻ തീരുമാനിച്ചു. എന്നാൽ അതിന് തയ്യാറാവാതെ വന്നതോടെ കളളക്കേസിൽ കുടുക്കി. പീഡിപ്പിച്ചുവെന്ന് കാണിച്ച് ഷെഹനയെ കൊണ്ട് ആഷിക്കിനെതിരെ പരാതി നൽകി. കേസിൽ ആഷിക്ക് റിമാൻഡിലായിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ഷെഹനയുടെ നഗ്നചിത്രം കൈവശമുണ്ടെന്നും അത് പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ആഷിക്ക് ഭീഷണിപ്പെടുത്തിയതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തുടർന്നാണ് ആഷിക്കിനെ കൊല്ലാൻ ഇരുവരും തീരുമാനിച്ചത്.
കുത്താൻ ഉപയോഗിച്ച കത്തി പ്രതികൾ ഓൺലൈനിൽ നിന്നും വാങ്ങിയതാണ്. അത് പ്രതികളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരു തുടകളിലും കാൽപാദത്തിലും ആഴത്തിൽ മുറിവേറ്റ് രക്തം നഷ്ടപ്പെട്ടതാണ് ആഷിക്കിന്റെ മരണകാരണം. കഴുത്തിലും പരിക്കുള്ളതായി പൊലീസ് പറഞ്ഞു.
കൽക്കട്ടയിൽ വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു ; 3 പേർ അറസ്റ്റിൽ
ആഷിക്കിനെ ദമ്പതികൾ കൊലപ്പെടുത്തുന്നത് ഇങ്ങനെ
ആഷിക്കും യുവതിയും തിങ്കളാഴ്ച രാത്രി വാനിൽ ഒരുമിച്ചു യാത്ര ചെയ്തു. തുടർന്ന് വാഹനം ഒഴിഞ്ഞ പറമ്പിൽ പാർക്ക് ചെയ്തു. ഈ സമയം മുൻകൂട്ടി തീരുമാനിച്ച പ്രകാരം ഭർത്താവ് ഷിഹാബിനെ സംഭവ സ്ഥലത്തേക്ക് ഷെഹന വിളിച്ചു വരുത്തി. ആഷിക്കിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച ശേഷം ഷിഹാബ് കടന്നു കളഞ്ഞു.
ചോര വാർന്ന് മരണം ഉറപ്പാക്കിയ ശേഷം ഷെഹന നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. അപകടത്തിൽ പെട്ടതായി ആഷിക്ക് തന്നെ വിളിച്ച് അറിയിച്ചുവെന്നും തുടർന്ന് സ്ഥലത്ത് എത്തുകയായിരുന്നുവെന്നുമാണ് ഷെഹന നാട്ടുകാരോട് പറഞ്ഞത്.


വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.