Headlines Kerala Latest News News
അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന തീരുമാനത്തിലേക്ക് പാർട്ടി എത്തിയതായി വിവരം. മണ്ഡലത്തിൽ മത്സരിക്കാനിറങ്ങുന്ന ജി. സുധാകരനെ പിന്തുണയ്ക്കാനാണ് കോൺഗ്രസ് നീക്കം. ഇതോടെ അമ്പലപ്പുഴയിൽ നിന്ന് മത്സരിക്കും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന എം. ലിജുവിന്റെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലായി. ലിജുവിനെ തൃപ്പൂണിത്തുറ മണ്ഡലത്തിലേക്ക് മാറ്റാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ടെങ്കിലും, അതിനെച്ചൊല്ലി പാർട്ടിക്കുള്ളിൽ തർക്കം നിലനിൽക്കുന്നുവെന്നാണ് സൂചന.