പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള 3 പേരുടെ ചുരുക്കപ്പട്ടികയായി; മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എംആർ അജിത് കുമാറിന് വേണ്ടിയുള്ള സർക്കാർ സമ്മർദ്ദം ഏശിയില്ല

പുതിയ സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടിക തയ്യാറായി മൂന്ന് പേരുടെ ചുരുക്കപട്ടികയ്ക്കാണ് യുപിഎസ്‍സി യോഗം അംഗീകാരം നൽകിയത്. റോഡ് സേഫ്റ്റി കമ്മീഷണർ നിധിൻ അഗർവാള്‍, ഐബി സ്പെഷ്യൽ ഡയറക്ടർ റാവഡാ ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത, വിജിലൻസ് മേധാവി, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവർ ഉൾപ്പെടുന്ന ചുരുക്കപട്ടിക സംസ്ഥാന സർക്കാരിന് കൈമാറും

ആറ് പേരുടെ പട്ടികയാണ് സംസ്ഥാനം കൈമാറിയത്. വിജിലൻസ് മേധാവി മനോജ് എബ്രഹാം, എസ്പിജി അഡീഷണൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിത്, ബറ്റാലിയൻ മേധാവി എം ആർ അജിത് കുമാർ എന്നിവരായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ ഡിജിപി റാങ്കിലുള്ള നാലു പേരെ മാത്രം പരിഗണിക്കുമെന്നാണ് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചത്. എംആർ അജിത്കുമാർ, സുരേഷ് രാജ് പുരോഹിത് എന്നിവരായിരുന്നു എഡിജിപി റാങ്കിൽ പട്ടികയിൽ ഉണ്ടായിരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിശ്വസ്തനായ എംആർ അജിത് കുമാറിനെ പോലീസ് മേധാവിയാക്കാൻ സംസ്ഥാന സർക്കാർ നീക്കങ്ങൾ നടത്തുന്നു എന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് ചുരുക്കപട്ടികയിൽ തീരുമാനം വന്നിരിക്കുന്നത്. അജിത് കുമാറിനെ അന്തിമ പട്ടികയിൽ ഉള്‍പ്പെടുത്താനായി കേന്ദ്രത്തിനു മേൽ സംസ്ഥാനം സമ്മർദം ചെലുത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ മാസം 30നാണ് നിലവിലെ മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ് വിരമിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *