നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഎം വോട്ടുകൾ സ്വതന്ത്രനായി മത്സരിച്ച മുൻ എംഎൽഎ പിവി അൻവർ പിടിച്ചുവെന്ന് സമ്മതിച്ച് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തം നേട്ടങ്ങളായി അൻവർ അവതരിപ്പിച്ചു. ഇത് തിരഞ്ഞെടുപ്പിൽ സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തിരുത്തേണ്ടത് തിരുത്തി മുന്നോട്ടു പോകും. വർഗീയശക്തികളുമായി കൂട്ടുകൂടിയിട്ടും യുഡിഎഫിന് വോട്ട് കുറഞ്ഞു.തനിക്കെതിരെ വിമർശനം ഉയർന്നു എന്നത് വ്യാജ വാർത്തയാണെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും തനിക്കെതിരെ വിമർശനം ഉയർന്നുവെന്ന വാർത്തകളെ തളളിയായിരുന്നു ഗോവിന്ദൻ്റെ പ്രതികരണം.
വ്യാജ വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ആർഎസ്എസ് പരാമർശവുമായി ബന്ധപ്പെട്ട തന്റെ വാക്കുകൾ തെരഞ്ഞെടുപ്പിൽ വോട്ട് കുറച്ചിട്ടില്ല എന്നും അദ്ദേഹം അവകാശപ്പെട്ടു. സിപിഐഎം സംസ്ഥാന കമ്മിറ്റിക്ക് ശേഷം വാർത്താ സമ്മേളനത്തിലാണ് ഗോവിന്ദൻ്റെ പ്രതികരണം.
വിദ്യാര്‍ത്ഥി കേന്ദ്രീകൃത കാഴ്ചപ്പാടില്‍ സമഗ്ര കരിക്കുലം പരിഷ്കരിക്കാനായി മന്ത്രി ഡോ ആര് ബിന്ദു
സർക്കാർ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ടെന്നാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഓർമ്മിപ്പിക്കുന്നത്. ഒരു ഭരണ വിരുദ്ധ വികാരവും ഉണ്ടായിട്ടില്ല. സംഘടനാ ദൗർബല്യങ്ങൾ പരിശോധിക്കണം, തിരുത്തണം. കോൺഗ്രസിന് ബിജെപിയുടേയും എസ്ഡിപിഐയുടേയും വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ ആരോപിച്ചു. മാതാരാഷ്ട്ര വാദികളുമായുള്ള ലീഗ് – കോൺഗ്രസ് കൂട്ടുകെട്ട് സമൂഹത്തിൽ ദൂരവ്യാപകമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് കുറയുകയാണ് ചെയ്തത്. ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് ലീഗ് വർഗീയ പ്രചരണം നടത്തി. എന്നിട്ടും എന്നിട്ടും യുഡിഎഫിന് വോട്ട് കുറഞ്ഞു. ബിജെപിക്കാണെങ്കിൽ ലോകസഭ തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ട് പോലും ലഭിച്ചില്ല. എസ്ഡിപിഐക്കും വോട്ടു കുറഞ്ഞു. ആ വോട്ടും യുഡിഎഫിൻ്റെ പെട്ടിയിലാണ് വന്നത്. ഇതെല്ലാം ഉണ്ടായിട്ടും യുഡിഎഫിന് വോട്ട് കുറഞ്ഞു. വർഗീയ കക്ഷികളുമായി ചേർന്നിട്ടും വോട്ട് കുറഞ്ഞത് ഭരണ വിരുദ്ധ വികാരം ഇല്ല എന്നതിൻ്റെ തെളിവാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
“എൽഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ പോറലേൽക്കാതെ ശക്തിപ്പെട്ട് നിൽക്കുന്നു. നിലമ്പൂരിലെ രാഷ്ട്രീയ വോട്ട് വർധിപ്പിക്കാൻ ഈ തെരഞ്ഞെടുപ്പിൽ സാധിച്ചു. നിലമ്പൂരിൽ വലിയ വികസന പ്രവർത്തനങ്ങൾ സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. എന്നാൽ ഈ സർക്കാരിൻ്റെ വികസന നേട്ടത്തെ സ്വതന്ത്ര നേട്ടമായി സ്വതന്ത്ര സ്ഥാനാർഥി പ്രചരിപ്പിച്ചു. ഇത് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വോട്ട് വർധിക്കുന്നതിന് ഇടയാക്കി. അദ്ദേഹം വ്യക്തമാക്കി.
സ്വരാജിന്റെ സ്ഥാനാർത്ഥിത്വം മണ്ഡലവും കേരളവും ഒന്നാകെ അംഗീകരിച്ച ഒന്നാണ്. എന്നാല്‍ ഒരു വിഭാഗം ആളുകളും പ്രതിപക്ഷവും സ്വരാജിനെതിരെ പ്രവർത്തിച്ചു. വായനയും അറിവും ഉള്ളത് ഇത്തരക്കാർക്ക് എതിർപ്പിന് കാരണമായി. സ്വാരാജിനെ വ്യക്തിപരമായി വരെ ഇവർ ആക്രമിച്ചു” – എംവി ഗോവിന്ദൻ പറഞ്ഞു.


ചാവക്കാട് പൊലീസിന് നേരെ ആക്രമണം; ചാവക്കാട് എസ്ഐക്കും സിപിഒയ്ക്കും കുത്തേറ്റു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.