കോൺഗ്രസ് വിലക്കിയാൽ ജീവിക്കാൻ പറ്റാത്ത സാഹചര്യമില്ല; സിപിഎം ചർച്ച ചെയ്തതിൽ സന്തോഷമെന്നും പിവി അൻവർ

സിപിഎം തൻ്റെ കാര്യം ചർച്ച ചെയ്തതിൽ സന്തോഷമുണ്ടെന്ന് മുൻ എംഎൽഎ പിവി അൻവർ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം പിണറായി വിജയൻ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് പ്രവേശന സാധ്യതയെപ്പറ്റിയും അൻവർ നിലപാട് വ്യക്തമാക്കി. കോൺഗ്രസ് വിലക്കിയാലും ജിവിക്കാൻ പറ്റാത്ത സാഹചര്യമില്ലെന്ന് അദ്ദേഹം പരിഹസിച്ചു. തൻ്റെ മുന്നണി പ്രവേശനത്തിൽ കോൺഗ്രസ് ഉയർത്തുന്ന എതിർപ്പ് ചൂണ്ടിക്കാട്ടിയപ്പോഴാണ് അൻവറിൻ്റെ പ്രതികരണം.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ചെറിയ പാർട്ടികളെയും സംഘടനകളെയും ഒന്നിച്ച് നിർത്തി മുന്നണി ഉണ്ടാക്കി മത്സരിക്കുമെന്ന് പിവി അൻവർ ഇന്ന് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. യുഡിഎഫ് പ്രവേശനം ചർച്ച ചെയ്ത് സമയം കളയാൻ താനില്ലെന്നും അദ്ദേഹം വയനാട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു.

‘തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ചെറിയ പാർട്ടികളെയും സംഘടനകളെയും ഒന്നിച്ച് നിർത്തി ഒരു മുന്നണി ഉണ്ടാക്കി മത്സരിക്കും. തൃണമൂൽ കോൺഗ്രസ് മുന്നണിയെ നയിക്കും. യുഡിഎഫ് പ്രവേശന വിഷയം ചർച്ച ചെയ്ത് സമയം കളയാൻ ഇല്ല. തന്നോട് ആരും ഒരു ചർച്ചയും നടത്തിയിട്ടില്ല, യുഡിഎഫ് നേതാക്കളുടെ മാദ്ധ്യമങ്ങളിലെ പ്രതികരണങ്ങൾക്ക് മറുപടി പറയാനില്ല. എന്നെക്കുറിച്ച് സിപിഎം ചർച്ച ചെയ്തതിൽ സന്തോഷം.

Also Read: ഒടുവിൽ അൻവറിനെ അംഗീകരിച്ചു സിപിഎം; പാർട്ടി വോട്ടുകൾ നേടിയെന്ന് എംവി ഗോവിന്ദൻ 

പിണറായി സർക്കാർ ദുരന്തത്തിൽ നിന്ന് മുതലെടുപ്പ് നടത്തുകയാണ്. മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗൺഷിപ്പ് നിർമിക്കുന്നത് ഊരാളുങ്കലാണ്. ഊരാളുങ്കലിന്റെ നടത്തിപ്പ് സി പി എം നേതാക്കൾക്കാണ്. പുനരധിവാസത്തിൽ സഹായിക്കാൻ വന്ന സംഘടനകളെ സർക്കാർ അടിച്ചോടിച്ചു. വൻഭൂമി മാഫിയയാണ് ഇതിന് പിന്നിലുള്ളത്.

ചൂരൽമല പോലെ സർക്കാർ വില്ലനായ മറ്റാരു ദുരന്തം വേറെ ഉണ്ടാകില്ല. 776 കോടി രൂപ ജനങ്ങൾ സർക്കാരിന് നൽകി. എന്നിട്ടും ജനങ്ങൾക്ക് സഹായം നൽകിയില്ല. വീട് വേണ്ടെന്ന് എഴുതിക്കൊടുത്ത് കുടുംബങ്ങൾ 15 ലക്ഷം വാങ്ങി പോവുകയാണ്. കവളപ്പാറയിലെ പ്രശ്നങ്ങൾ ആറ് മാസം കൊണ്ട് പരിഹരിച്ചതാണ്. എന്നാൽ വയനാട് വിഷയം അങ്ങനെയല്ല. ഇവിടത്തെ പ്രശ്നം പ്രതിപക്ഷം ഏറ്റെടുക്കുന്നില്ല. ഈ വിഷയത്തിൽ കോടതിയെ സമീപിക്കേണ്ട സാഹചര്യമാണ്’- പിവി അൻവർ പറഞ്ഞു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *