കാര്യക്ഷമമായ മാലിന്യമുക്ത പ്രവർത്തനങ്ങളിലൂടെ കെഎസ്ആർടിസി അതിവേഗം മുന്നോട്ട്

സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി കെഎസ്ആർടിസിയുടെ എല്ലാ യൂണിറ്റുകളിലും ഹരിതകേരളം മിഷന്റെ സഹകരണത്തോടെ മാലിന്യമുക്ത പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു പോവുകയാണ്.

വർഷങ്ങളായി യൂണിറ്റുകളിലും വർക്ക് ഷോപ്പുകളിലും കെട്ടിക്കിടന്നിരുന്ന റെക്സിൻ, പ്ലാസ്റ്റിക്, ഇ വേസ്റ്റ് മാലിന്യങ്ങൾ ഉൾപ്പെടെ 104 ടൺ മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കെഎസ്ആർടിസി കൈമാറിക്കഴിഞ്ഞു. നീക്കം ചെയ്യപ്പെടുന്ന മാലിന്യത്തിന്റെ സ്ഥിതി വിവര കണക്ക് കൃത്യമായി കണക്കാക്കുന്നതിന് ഈ ഗേറ്റ് സംവിധാനവും കെഎസ്ആർടിസി നടപ്പിലാക്കിയിട്ടുണ്ട്. മാലിന്യ മുക്ത പ്രവർത്തനങ്ങൾക്കൊപ്പം ബസ് സ്റ്റേഷനുകളിലെ സൗന്ദര്യവൽക്കരണവും നടപ്പിലാക്കി വരികയാണ്.

നീക്കം ചെയ്തിട്ടുള്ളതായ മാലിന്യങ്ങൾ ഏതുതരം ആണെന്നും എത്ര അളവ് ആണെന്നുള്ളതും അവശേഷിക്കുന്നുണ്ടോ എന്നുള്ളതും കൃത്യമായി മനസ്സിലാക്കുന്നതിലേക്കായുള്ള സ്ഥിതി വിവര കണക്ക് ശേഖരിക്കുന്നതിനായി കെഎസ്ആർടിസി പ്രത്യേക സോഫ്റ്റ്‌വെയർ ഓൺലൈൻ എൻട്രി സംവിധാനം ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്.

ഹരിതകേരളം മിഷന്റെ ഏകോപനത്തോടെ ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി മാലിന്യ മുക്ത ബോധവൽക്കരണ പോസ്റ്ററുകൾ പതിപ്പിക്കുകയും ജീവനക്കാർക്ക് മാലിന്യമുക്ത ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്തു.

കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ബ്ലൈൻഡ് സ്പോട്ടുകൾ ഉൾപ്പെടെ സമഗ്രമായ സി.സി.ടി.വി നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിലേക്കായി ‘ഡിപ്പോ സുരക്ഷ 360’ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.”

കെഎസ്‌ആർടിസി ബസിലെ യാത്രക്കാർക്ക് മാലിന്യം നിക്ഷേപിക്കുന്നതിനായി വേസ്റ്റ് ബിന്നുകൾ ബസ് സ്റ്റേഷനുകളിൽ സ്ഥാപിച്ചു വരികയാണ്.
600 ബിന്നുകളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. കെഎസ്ആർടിസി ബസ്സുകളിൽ മാലിന്യം നിക്ഷേപിക്കുന്നതിനായി 2000 ബിന്നുകൾ സ്ഥാപിക്കുന്നുണ്ട്. സ്വകാര്യ ധനകാര്യസ്ഥാപനവുമായി ചേർന്നാണ് ഈപദ്ധതി നടപ്പാക്കുന്നത്. ബസ്സുകളിലെ ബിന്നുകളിൽ ശേഖരിക്കുന്ന മാലിന്യം ബസ്സ്റ്റേഷനിൽ വെച്ച് തരം തിരിച്ചു സംസ്കരിക്കുന്നതിനായി ഹരിത കർമ്മ സേന വഴി കൈമാറും.

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി ആരംഭിച്ച് ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുടേയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടുകൂടി നടന്നുവരുന്ന മാലിന്യമുക്ത പ്രവർത്തനങ്ങൾക്ക് കെഎസ്ആർടിസി ജീവനക്കാരുടെയും യാത്രക്കാരുടെയും ഭാഗത്തുനിന്നും വലിയ സഹകരണവും പിന്തുണയും ആണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ അഭിപ്രായപ്പെട്ടു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *