നാളെ നടക്കുന്ന സംയുക്ത ട്രേഡ് യൂണിയൻ്റെ ദേശീയ പണിമുടക്കിന് മുന്നോടിയായി കെഎസ്ആർടിസിയിൽ ഡയസ്നോൺ പ്രഖ്യാപിച്ച് ഉത്തരവിറക്കി. ജോലിക്ക് ഹാജരായില്ലെങ്കിൽ ശമ്പളം പിടിക്കും. ജൂലൈ മാസത്തെ ശമ്പളത്തിൽ നിന്ന് ഈ തുക ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു. പണിമുടക്ക് നേരിടാൻ 10 ഇന നിർദ്ദേശങ്ങളുമായാണ് മെമ്മോറാണ്ടം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ സർക്കാർ ഇത് വരെ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടില്ല.
ആലപ്പുഴയിൽ പൂർണ വളർച്ചയെത്താത്ത ഗർഭസ്ഥശിശുവിന്റെ മൃതദേഹം ട്രെയിനിലെ ചവറ്റുകുട്ടയിൽ; അന്വേഷണം
നേരത്തേ കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കില്ലെന്ന അവകാശവാദവുമായി ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ രംഗത്ത് വന്നിരുന്നു. സംഘടനകൾ പണിമുടക്കാൻ നോട്ടീസ് നൽകിയിട്ടില്ല. കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടരാണ് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ പ്രഖ്യാപനം വലിയ ചർച്ച ആയതോടെ ട്രേഡ് യൂണിയൻ നേതാക്കക്കളും രംഗത്തുവന്നു.
മന്ത്രി ഗണേഷ് കുമറിൻ്റെ അവകാശവാദങ്ങളെയെല്ലാം തള്ളുന്ന പ്രതികരണമാണ് കെഎസ്ആർടിസിയിലെ ഇടത് സംഘടനാ നേതാക്കൾ നടത്തിയത്. ജീവനക്കാർ പണിമുടക്കുമെന്നും മന്ത്രി ഏത് സാഹചര്യത്തിലാണ് ഇങ്ങനെ പറഞ്ഞത് എന്നറിയില്ല. പണിമുടക്കാൻ മാനേജ്മെമെൻ്റിന് നോട്ടീസ് നൽകിയതായി ഭരണകക്ഷി അനുകൂല സംഘടനകളായ സിഐടിയും, എഐടിയുസി നേതാക്കൾ പറഞ്ഞു.
പീരുമേട് എം.എൽ.എ വാഴൂർ സോമൻ അന്തരിച്ചു


വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.