എഞ്ചിനീയറിങ് ഉൾപ്പെടെ കേരളത്തിലെ പ്രൊഫഷണല് കോഴ്സുകളിലേക്കുള്ള കീം (കേരള എഞ്ചിനീയറിങ് ആർകിടെക്ചർ മെഡിക്കൽ- KEAM) പരീക്ഷാഫലം ഹൈക്കോടതി വിധി പ്രകാരം പുതുക്കി പ്രഖ്യാപിച്ചു. റാങ്കു പട്ടികയിൽ വലിയ മാറ്റമാണ് പുതുക്കിയ പട്ടികയിൽ പ്രകടമായത്. ഒന്നാം റാങ്കു കിട്ടിയ കുട്ടി ഏഴാം സ്ഥാനത്ത് ആയപ്പോൾ അഞ്ചാം റാങ്ക് കിട്ടിയ കുട്ടി ഒന്നാം സ്ഥാനത്ത് എത്തി. ആദ്യ നൂറിൽ നേരത്തെ 43 പേരാണ് കേരള സിലബസിൽ നിന്നും ഉൾപ്പെട്ടത്. ഇത് പുതിയ ലിസ്റ്റിൽ 21 ആയി ചുരുങ്ങി.
പിന്തുണച്ച് ജനങ്ങൾ; അക്കൗണ്ട് വഴിയുള്ള ട്രാൻസാക്ഷൻ പരിധി കഴിഞ്ഞു; G Payനമ്പർ ആഡ് ചെയ്ത് അൻവർ
വർഷങ്ങളായുള്ള പരാതിക്കു പരിഹാരമായി കേരള സിലബസുകാർ മേൽകൈ നേടിയതായിരുന്നു ഈ വർഷത്തെ ആദ്യ കീം റാങ്ക് പട്ടിക. കേരള സിലബസുകാരായ 47,175 പേർ ഇത്തവണ ആദ്യക പട്ടികയിൽ വന്നു. ആദ്യ പത്തു റാങ്കിൽ കഴിഞ്ഞവർഷം കേരള സിലബസുകാർ ആരുമുണ്ടായില്ല. ഇത്തവണ അഞ്ചുപേർ ഇടം പിടിച്ചു. ഇതിനെല്ലാം വലിയ മാറ്റമാണ് പുതുക്കിയ റാങ്ക് പട്ടികയിൽ വന്നിരിക്കുന്നത്. കേരള സിലബസിൽപ്പെട്ട കുട്ടികൾ പിന്നോക്കം പോകുന്ന കാഴ്ചയാണ് പുതുക്കിയ പട്ടികയിൽ പ്രകടമായത്.
സർക്കാർ പുറത്തുവിട്ട ആദ്യ റാങ്ക് പട്ടികയിൽ 86,549 പേർ പരീക്ഷ എഴുതിയതിൽ 76,230 പേർ യോഗ്യത നേടിയിരുന്നു. ആദ്യ 5,000 റാങ്കുകാരിൽ 2539 പേരുമായി കേന്ദ്രസിലബസുകാർക്കായിരുന്നു കഴിഞ്ഞ വർഷം ആധിപത്യം. കേരള സിലബസുകാർ 2034 പേരും. പുതിയ മാർക്ക് സമീകരണത്തോടെ കേരള സിലബസിലെ 2539 പേർ പട്ടികയിൽ മേൽകൈ നേടി.
കേരള സിലബസുകാരുടെ നഷ്ടംനികത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് തമിഴ്നാട് മാതൃകയിലുള്ള പരീക്ഷണത്തിന് ഇത്തവണ സർക്കാർ മുതിർന്നത്. പക്ഷേ അതിന്റെ സമയക്രമം ചോദ്യം ചെയ്താണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റാങ്ക് പട്ടിക റദ്ദാക്കിയതും വ്യാഴാഴ്ച ഡിവിഷൻ ബെഞ്ച് അത് ശരിവെച്ചതും. ജൂലായ് ഒന്നിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഒരുമണിക്കൂർ മുൻപാണ് പ്രോസ്പെക്ടസിൽ മാറ്റംവരുത്തിയത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പട്ടിക ഹൈക്കോടതി റദ്ദാക്കിയത്.സർക്കാർ സമർമ്മിച്ച ഹർജി ഡിവിഷൻ ബഞ്ചും തളളിയതോടെ അപ്പീലുമായി മേൽക്കോടതിയിലേക്ക് ഇല്ല എന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. തുടർന്ന് പഴയ ഫോർമുലപ്രകാരം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിക്കുകയും ചെയ്തു. ഒടുവിൽഫലത്തിൽ സർക്കാർ അവകാശപ്പെട്ട കേരള സിലബസുകാരുടെ നഷ്ടം നികത്താനാവാത്ത സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്ത്. പ്രോസ്സ്പെക്ടസ് തയ്യാറാക്കുന്ന ഘട്ടത്തിൽ തന്നെ പുതിയ സമീകരണ രീതി അതിൽ വ്യക്തമാക്കിയിരുന്നെങ്കിൽ അനിശ്ചിതത്വം ഒഴിവാക്കാമായിരുന്നു. മേൽക്കോടതിയിൽ പോയാലും ഹൈക്കോടതി ഉത്തരവിന് മാറ്റം വരില്ലെന്ന് മുന്നിൽ കണ്ടാണ് സർക്കാർ പഴയ ഫോർമുല പിന്തുടർന്ന് റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പ്രസിദ്ധീകരിച്ചിരിക്കുന്നത്.



വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.