KEAM യോഗ്യത നേടിയവർക്ക് ജുലൈ 16 വരെ അപേക്ഷിക്കാം; ആദ്യ അലോട്ട്മെൻ്റ് പട്ടിക 18ന്

പഴയ ഫോര്‍മുല പിന്തുടര്‍ന്ന് കീം പ്രവേശന നടപടികള്‍ തുടരാന്‍ സര്‍ക്കാർ. പരീക്ഷയിൽ യോഗ്യത നേടിയവർക്ക് ജുലൈ 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്‌മെന്റ് പട്ടിക 18-ന് പ്രസിദ്ധീകരിക്കും.

അപേക്ഷ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.cee.kerala.gov.in സന്ദര്‍ശിക്കുക.

കേരള എ‍‌ഞ്ചിനിയീറിങ്,ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ 2025 ൻ്റെ ആദ്യം പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക ഹൈക്കോടതി ഉത്തരവോടെയാണ് അസാധുവായിരുന്നു. പിന്നാലെ കോടതി ഉത്തരവ് പ്രകാരം പഴയ ഫോർമുലയിൽ റാങ്ക് പട്ടിക സർക്കാർ പുനപ്രസിദ്ധീകരിച്ചിരുന്നു.

റാങ്ക് പട്ടിക കണക്കാക്കാൻ അവസാന നിമിഷം നടത്തിയ മാറ്റങ്ങൾ നിയമപരമല്ലെന്നാരോപിച്ചാണ് ഒരു കൂട്ടം CBSE വിദ്യാർത്ഥികൾ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഇടപെടൽ ഉണ്ടായത്. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷിയുടെ സ്കോറും നിശ്ചയിച്ചശേഷമായിരുന്നു സംസ്ഥാന സർക്കാർ വെയിറ്റേജിൽ മാറ്റം വരുത്തിയത്. ഈ പരിഷ്കാരം റാങ്ക് ലിസ്റ്റിൽ തങ്ങൾ പിന്നോട്ട് പോകാൻ ഇടയാക്കിയെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം.

പരീക്ഷയുടെ പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ച ശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ലെന്ന കണ്ടത്തലോടെയാണ് 2011 മുതൽ തുടരുന്ന നടപടിക്രമമനുസരിച്ച് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്താൻ ഹൈക്കോടതി നിർദേശിച്ചത്.

 

 

 

 

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *