ഹിന്ദി ഭാഷ, സനാധന ധർമം തുടങ്ങിയ കാര്യങ്ങൾ ഉയർത്തി കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് കനത്ത വെല്ലുവിളി ഒരുക്കുന്ന തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ എന്തു വിലകൊടുത്തും ഒതുക്കണം എന്ന നിലപാടാണ് ആർഎസ്എസും ബിജെപിയും ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ബിജെപി വിരുദ്ധർ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ കൂട്ടായ്മക്ക് വേണ്ടി ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് സ്റ്റാലിൽ. ഇതിൻ്റെ ഭാഗമായി ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗവും അദ്ദേഹം വിളിച്ചു ചേർത്തിരുന്നു.
സാമ്പത്തിക തട്ടിപ്പ് കേസ് ; നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
ഏറെക്കാലമായി തെക്കേ ഇന്ത്യയിലേക്ക് കടന്നു കയറാൻ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിലും കർണാടകയിൽ ഒഴികെ അതിന് സാധിച്ചിട്ടില്ല. അവിടെ അധികാരവും നഷ്ടപ്പെട്ടു. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ ഇന്ത്യയിലെ ഒന്നാം നമ്പർ ആർഎസ്സ് വിരുദ്ധർ എന്ന് വിലയിരുത്തുന്നവരാണ് മുഖ്യമന്ത്രിമാരായിട്ടുള്ളത്. എന്നാൽ ഇവരിൽ പലരും നരേന്ദ്ര മോദി സർക്കാരിനെയോ ആർ എസ് എസിനെയോ നേരിട്ട് ആക്രമിക്കാത്തതിൽ നിന്നും വിഭിന്നമായിട്ടാണ് സ്റ്റാലിൻ്റെ നീക്കം.
നരേന്ദ്ര മോദി സർക്കാറിനും ആർഎസ്എസിനും ഭീഷണി ഉയർത്തുന്ന മറ്റൊരു മുഖ്യമന്ത്രിയും ഇന്ത്യയിലില്ല. അതിനാൽ സ്റ്റാലിനെ വീഴ്ത്തിയാൽ വടക്കേ ഇന്ത്യയിലേക്കുള്ള തങ്ങളുടെ കടന്ന് കയറ്റം വളരെ എളുപ്പമാകുമെന്നും ബിജെപി കരുതുന്നു. അതിന് അവർ നിയോഗിച്ചതാവട്ടെ സാക്ഷാൽ അമിത് ഷാ യേയും. തമിഴ്നാട്ടിലെ ബിജെപിയുടെ രാജാവിനെ ബലിനൽകിയാണ് സ്റ്റാലിനെ ഒതുക്കാനുള്ള പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഒരു വർഷം കഴിഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പാണ്. സ്റ്റാലിനെ പരാജയപ്പെടുത്തുക എന്നതിലുപരി നിയമസഭയിൽ ശക്തമായ സ്വാധീനമായി അക്കൗണ്ട് തുറക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ഇത് എത്രത്തോളം ഫലപ്രാപ്തിയിൽ എത്തും എന്നത് കണ്ട് തന്നെയറിയാം.
കേരളമടക്കം 12 സംസ്ഥാനങ്ങളിലെ എസ്.ഐ.ആറിനുള്ള സമയപരിധി നീട്ടി
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയേയും പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം വീണ്ടും സഖ്യത്തിലെത്തിയെ എഐഡിഎംകെയുടെ സമ്മർദത്തിന് ബിജെപി സംസ്ഥാന അധ്യക്ഷനെയും നീക്കി. അണ്ണാമലയ്ക്ക് പകരം നൈനാർ നാഗേന്ദ്രൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് സഖ്യ – മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനവും നടന്നത്. എഐഎഡിഎംകെയുടെ എടപ്പാടി പളനി സ്വാമിയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി.
സംസ്ഥാനത്ത് ബിജെപിക്ക് സ്വന്തമായി ഒരു മേൽവിലാസം നേടിക്കൊടുത്ത വ്യക്തിയാണ് കെ അണ്ണാമലൈ. കർണാടക കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം ജോലി രാജിവച്ചാണ് രാഷ്ട്രീയത്തിൽ എത്തുന്നതും ബിജെപിയിൽ ചേരുന്നതും. സ്വന്തം പാർട്ടിയിലെ പാര്‍ട്ടിയിലെ എതിര്‍പ്പുകള്‍ മറികടന്ന് മുന്നേറിയ അണ്ണമലൈക്ക് വലിയ തിരിച്ചടി ആയത് എഐഡിഎംകെയുടെ നിലപാടായിരുന്നു.
ജാതി സമവാഖ്യങ്ങള്‍ കൂടി കണക്കിലെടുത്ത് നൈനാര്‍ നാഗേന്ദ്രനെ അധ്യക്ഷനാക്കിയിരിക്കുനത്. ദേശീയ തലത്തില്‍ മറ്റ് ചുമതലകള്‍ നല്‍കിയാകും അണ്ണാമലൈയെ അനുനയിപ്പിക്കുക. അണ്ണാമലൈയെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ലെന്ന് എടപ്പാടി പളനിസ്വാമി അമിത് ഷായെ അറിയിച്ചിരുന്നു. ഇത്തരം ഒരു കടുംപിടുത്തം തുടർന്നതോടെയാണ് അമിത് ഷായും തൽക്കാലം രാജാവിൻ്റെ രക്തം നൽകി സന്ധിയിൽ ഏർപ്പെട്ടത്. ഇതിന് പിന്നിൽ തമിഴ്നാട്ടിൽ കടന്നു കയറുക മുഖ്യമന്ത്രി സ്റ്റാലിന് തിരിച്ചടി നൽകുക എന്ന ഒരു ലക്ഷ്യം മാത്രമാണുള്ളത്. ബിജെപിയുമായി സഖ്യം ഉണ്ടാക്കിയ ദക്ഷിണേന്ത്യയിൽ പാർട്ടികളുടെ അവസ്ഥ ഇന്ന് എന്താണ് എന്ന് പരിശോധിക്കുന്നതും അത്യാവശ്യമാണ്. അതിന് ഉദാഹരണമാണ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡക്കും മകൻ കുമാരസ്വാമിക്കും സംഭവിച്ച അവസ്ഥ. അവരുടെ പാർട്ടി ഒരു കാലത്ത് ശക്തികേന്ദ്രമായിരുന്ന കർണായ്കയിൽ ഇന്ന് ഏത് അവസ്ഥയിൽ എത്തി നിൽക്കുന്നു എന്ന് മാത്രം പരിശോധിച്ചാൽ. സഖ്യകക്ഷികളിൽ തന്നെ ഭിന്നത വളർത്തി നിർണായക ശക്തിയായി മാറാം എന്ന പതിവ് ശൈലി അവലംബിക്കാം എന്ന കണക്കുകൂട്ടലിൽ തന്നെയാണ് ബിജെപി. അതിന് വേണ്ടിയാണ് ഇപ്പോൾ അമിത് ഷാ നേരിട്ട് എത്തി ഇങ്ങനെയൊരു കീഴടങ്ങൽ നാടകം നടത്തിയിരിക്കുന്നത്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.