കേരള സർവകലാശാലയിലെ അധികാര വടംവലി മുറുകുന്നതിന് ഇടയിൽ രജിസ്ട്രാർ കെഎസ് അനിൽകുമാറിനെതിരെ പുതിയ ഉത്തരവുമായി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. പദവിയിൽ നിന്നും പുറത്താക്കിയ രജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് വിലക്കിയാണ് ഉത്തരവ്. കാർ സർവകലാശാലയുടെ ഗാരേജിൽ സൂക്ഷിക്കാൻ വിസി നിർ നൽകിയിരിക്കുകയാണ്. വിസി രജിസ്ട്രാരുടെ നൽകിയ ‘ ഡോ മിനി കാപ്പനും, സെക്യൂരിറ്റി ഓഫീസർക്കുമാണ് നർദേശം. ഡ്രൈവറുടെ കൈയ്യിൽ നിന്നും സെക്യൂരിറ്റി ഓഫീസർ കാറിൻ്റെ താക്കോൽ വാങ്ങി മിനി കാപ്പനെ ഏൽപ്പിക്കാനാണ് ഉത്തരവ്.
സർവകലാശാലയിലെ അധികാര വടംവലി തുടരുന്ന രണ്ടാഴ്ചക്കാലമായി രജിസ്ട്രാരെ വിരട്ടാൻ വിസി ഉത്തരവ് എന്ന പേരിൽ പല ഓലപ്പടക്കങ്ങൾ പ്രയോഗിക്കുന്നുണ്ടെങ്കിലും എല്ലാം വെറും നനഞ്ഞ പടക്കമായി ചീറ്റിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. വിസിയുടെ ഒരു ഉത്തരവും ഇക്കാലയളവിൽ നടപ്പായില്ല. ഈ പുതിയ ഉത്തരവും ചീറ്റിപ്പോകുമോ ഇല്ലയോ എന്ന് നാളെ അറിയാമെന്നാണ് യൂണിവേഴ്സിറ്റിയിലെ അടക്കം പറച്ചിൽ.
രജിസ്ട്രാർക്കൊപ്പം കിരീടം സിനിമയിലെ കൊച്ചിൻ ഹനിഫ ചെയ്ത ഹൈദ്രോസ് എന്ന കഥാപാത്രത്തേയും മോഹൻലാൽ ചെയ്ത സേതുമാധവനെ അനുസ്മരിച്ച് ഉറച്ച നിലപാടുമായി ഇടത് സിൻഡിക്കറ്റ് അംഗങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്. കേരള സർവകലാശാലയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കറ്റ് റദ്ദാക്കിയതാണ്. ആ തീരുമാനപ്രകാരമാണ് പ്രകാരമാണ് രജിസ്ട്രാർ അനിൽ കുമാർ വിസിയെ വെല്ലുവിളിച്ച് തൽസ്ഥാനത്ത് തുടരുന്നത് ‘
വിസിയുടെ സസ്പെൻ ചെയ്തതിനെ തുടർന്ന് കോടതിയിൽ പോയ രജിസ്ട്രാറോട് നടപടി റദ്ദാക്കിയതായും ഹർജി പിൻവലിച്ച് തിരികെ വന്ന് ജോലിക്ക് ഹാജരാകാനും സിൻഡിക്കറ്റ് നിർദേശിക്കുകയായിരുന്നു. എന്നാൽ അനിൽകുമാറിന്റെ ചുമതല മിനി കാപ്പന് നൽകി വിസിയും യുദ്ധ പ്രഖ്യാപനം നടത്തി. എന്നാൽ മിനി കാപ്പനല്ല ഒർജിനൽ രജിസ്ട്രാറെന്നും അത് അനിൽകുമാർ ആണെന്നും പ്രഖ്യാപിച്ച് സിൻഡിക്കറ്റ് ഫയലുകളുടെ ചുമതല അനിൽകുമാറിന് തന്നെയാണെന്ന് തീരുമാനിക്കുകയായിരുന്നു.
അനിൽകുമാർ അയക്കുന്ന ഫയലുകൾ നോക്കില്ലെന്നും മിനി കാപ്പൻ അയക്കുന്ന ഫയലുകളേ നോക്കൂ എന്നതുമാണ് വിസിയുടെ നിലപാട്. എന്നാൽ ഇതിനിടയിൽ രജിസ്ട്രാറെ ഓഫീസിൽ കയറാൻ അനുവദിക്കരുതെന്നടക്കം പല ഉത്തരവുകളും ഇതിനിടെ വിസി ഇറക്കിയെങ്കിലും ഒന്നും വില പോയില്ല. ഈ സാഹചര്യത്തിൽ നാളെ രജിസ്ട്രാർ ഔദ്യോഗിക വാഹനത്തിൽ സർവകലാശാലയിൽ വരുമോ എന്നതും കാർ പിടിച്ചെടുക്കുമോ എന്നതുമാണ് ഇനി അറിയാനുള്ളത്.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.