ലോകത്തെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ മെസേജിംഗ് ആപ്പായ വാട്സ് ആപ്പിന് പൂട്ടിടാൻ റഷ്യൻ. ഏറ്റവും കൂടുതൽ വാട്സ് ആപ്പ് ഉപയോക്താക്കൾ ഉള്ള രാജ്യങ്ങളിലൊന്നിൽ നിരോധന വാർത്ത പുറത്തു വരുന്നത്.
മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് റഷ്യൻ വിപണിയിൽ നിന്ന് പുറത്തുകടക്കാൻ ഒരുങ്ങിക്കൊള്ളണമെന്ന് റഷ്യന്‍ പാർലമെന്റിന്റെ അധോസഭയായ ഇൻഫർമേഷൻ ടെക്നോളജി കമ്മിറ്റിയുടെ ഡെപ്യൂട്ടി ഹെഡ് ആന്റൺ ഗൊറെൽകിൻ പ്രസ്താവിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. വരും കാലങ്ങളിൽ വാട്സ്ആപ്പിനെ നിരോധിത സോഫ്റ്റ്വെയറുകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും അദേഹം സൂചന നൽകിയതായും റിപ്പോർട്ട്.
മറ്റ് മെസേജിംഗ് ആപ്പുകൾക്ക് പകരം സ്വയം ഒരു തദ്ദേശീയ ആപ്പ് വികസിപ്പിക്കാനാണ് റഷ്യയുടെ ശ്രമം. ഇതുമായി ബന്ധപ്പെട്ട ഒരു പുതിയ നിയമം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ കഴിഞ്ഞ മാസം പാസാക്കിയിരുന്നു. പൗരന്മാർ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഒരു മാർഗമായി മാത്രമല്ല, സർക്കാർ സേവനങ്ങളുമായി സംയോജിപ്പിക്കുന്നതാണ് ഈ നിയമം.
ഗൂഗിൾ ജെമിനിയുടെ എ.ഐ ഫീച്ചർ ‘നാനോ ബനാന’ വൈറലാകുന്നു
റഷ്യക്കാരിൽ 68 ശതമാനം പേരും ദിവസവും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് വാട്സ് ആപ്പ്. 15 കോടിയോളമാണ് രാജ്യത്തെ ജനസംഖ്യ. നേരത്തെ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും റഷ്യയിൽ നിരോധിച്ചിരുന്നു. വാട്സ്ആപ്പ് രാജ്യം ഉപേക്ഷിച്ചാൽ, സർക്കാർ പിന്തുണയുള്ള ആപ്പായ MAX-ന് വിപണി വിഹിതം നേടാൻ കഴിയുമെന്ന് ആന്റൺ ഗൊറെൽകിൻ പ്രസ്താവനയിൽ വ്യക്തമാക്കി. വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ വിദേശ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിൽ റഷ്യയുടെ ആശ്രിതത്വം കുറയ്ക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.


സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു; ഇന്ന് 320 രൂപ വര്‍ധിച്ച് 82,560 രൂപയിലെത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.