ഛത്തീസ്ഗഢിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ബജ്രംഗ് ദൾ പോലുള്ള സാമൂഹ്യ വിരുദ്ധരാണ് ഛത്തീസ്ഗഢിൽ പൊലീസ് സ്റ്റേഷൻ ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അവരെ നിലക്കുനിർത്താൻ ഭരിക്കുന്നവർ തയ്യാറാകണമെന്നും പാംപ്ലാനി അഭ്യർത്ഥിച്ചു.
സന്യാസികൾക്കും വൈദികർക്കും വഴി നടക്കാൻ പറ്റാത്ത വിധം ജനാധിപത്യം അപകടത്തിലാണ് ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശത്തിന് വേണ്ടി മാത്രമാണ് സഭയുടെ പോരാട്ടം. സഭയ്ക്ക് ഇത് രാഷ്ട്രീയ വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എംവി ഗോവിന്ദൻ വിഷയത്തിൽ പക്കാരാഷ്ട്രീയം പറയുന്നു. സഭ ഇതിനെ രാഷ്ട്രീയമായി കാണുന്നില്ല. കേക്കും ലഡുവുമായി തന്റെ അരമനയിൽ ആരും വന്നിട്ടില്ലെന്നും ബിഷപ്പ് പാംപ്ലാനി കൂട്ടിച്ചേർത്തു.
കാലം മാപ്പ് നൽകാത്ത കാപാലികത്വമാണ് നടക്കുന്നതെന്ന് പറയാൻ സഭക്ക് മടിയില്ല. നാട്ടിലെ സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിർത്താൻ കഴിഞ്ഞില്ലെങ്കിൽ ഭരണ സ്ഥാനത്തിരിക്കുന്നവർ രാജിവെച്ച് ഒഴിയണം. ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും


ചക്കപ്പഴം കഴിച്ച് ബ്രെത്ത് അനലൈസർ പരിശോധനയിൽ കുടുങ്ങി കെ.എസ്.ആർ.ടി.സി ജീവനക്കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.