അന്വേഷണം നിങ്ങളുടെ അധികാര പരിധിയിൽ വരുന്നതല്ല; സുപ്രീം കോടതിക്കെതിരെ ഉപരാഷ്ട്രപതി

ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ പണം കണ്ടെത്തിയ സംഭവത്തിൽ, സുപ്രീം കോടതി നടത്തുന്ന അന്വേഷണത്തിനെതിരെ ഉപരാഷ്ട്രപതി രംഗത്ത്. അന്വേഷണം സുപ്രീം കോടതിയുടെ അധികാര പരിധിയിൽ വരുന്നത് അല്ലെന്നും, ഭരണഘടനയുടെ ഏതെങ്കിലും വകുപ്പ് അനുസരിച്ചാണോ ഈ അന്വേഷണ സംഘം രൂപീകരിച്ചത് അതോ പാർലമെന്റ് പാസാക്കിയ ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിലാണോ ഇത് എന്നും ഉപരാഷ്ട്രപതി ചോദിച്ചു.

രാജ്യസഭയുടെ ഇന്റേൺഷിപ് പ്രോഗ്രാം പദ്ധതിയുടെ അവസാന ദിനത്തിലാണ് ഈയൊരു പ്രസംഗം ഉപരാഷ്ട്രപതി നടത്തിയിരിക്കുന്നത്.മാർച്ച് 14, 15 ദിവസങ്ങളിൽ ഡൽഹി ഹൈക്കോടതിയിലെ ഒരു ജഡ്ജിയുടെ വീട്ടിൽ നിന്നും കോടികൾ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവമാണ് ഇപ്പോൾ ഉപരാഷ്ട്രപതി പരാമർശിച്ചിരിക്കുന്നത്. ഏഴ് ദിവസം കഴിഞ്ഞിട്ടാണ് ഇത്തരം ഒരു സംഭവം പുറം ലോകം അറിഞ്ഞത് എന്നാണ് ഉപരാഷ്ട്രപതി പറഞ്ഞത്. ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി ഒരു മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നാണ് ഉപരാഷ്ട്രപതി ചോദിച്ചത്. ഭരണഘടനയുടെ ഏത് അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു സമിതി രൂപീകരിക്കാൻ സുപ്രീം കോടതിക്ക് കഴിയുക എന്നും ഉപരാഷ്ട്രപതി ചോദിച്ചു.

മാത്രമല്ല, ജഡ്ജുമാരുടെ അഴിമതിയുമായി ബന്ധപ്പെട്ട കാര്യത്തിൽ അവസാന തീരുമാനം എടുക്കേണ്ടത് പാർലമെന്റാണ്. പാർലമെന്റ് അറിയാത്ത, പാർലമെന്റ് പാസാക്കാത്ത ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു സമിതി രൂപീകരിച്ചത് എന്ന് വ്യക്തമാക്കണം. ഉപരാഷ്ട്രപതി പറഞ്ഞു.

 

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *