തൃശൂർ ചാവക്കാട് ദേശിയ പാത 66ൽ വിള്ളൽ. ഇതിൻ്റ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ രാത്രി തന്നെ അധികൃതർ സ്ഥലത്തെത്തി ടാറിട്ടു വിള്ളൽ അടച്ചു. മണത്തലയിൽ നിർമ്മാണം നടക്കുന്ന മേൽപ്പാലത്തിനു മുകളിൽ ടാറിട്ട ഭാഗത്താണ് വിള്ളലുണ്ടായത്. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് മുൻപിലെ മേൽപ്പാലത്തിനു മുകളിലെ ടാറിട്ട ഭാഗത്താണ് 50 ഓളം മീറ്റർ നീളത്തിൽ വലിയ വിള്ളൽ ഉണ്ടായത്.
ഇന്നലെ വൈകുന്നേരമാണ് പാലത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് റോഡിലെ വിള്ളലിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിർമാണ പ്രവർത്തികൾ തുടർന്നുകൊണ്ടിരിക്കുന്ന മേൽപ്പാലത്തിലാണ് വിള്ളൽ കണ്ടെത്തിയത്. നിലവിൽ ഈ ഭാഗം ഗതാഗത്തിന് തുറന്നു കൊടുത്തിട്ടില്ല. വിള്ളലിലൂടെ വെള്ളം ഇറങ്ങി മലപ്പുറത്ത് ഉണ്ടായത് പോലെ പാലം ഇടിഞ്ഞ് താഴുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.
പാസ്പോർട്ട് തിരികെ നൽകണം ; ദിലീപ് കോടതിയിൽ
അതേസമയം മലപ്പുറം കൂരിയാട് ദേശീയപാത തകർന്ന സംഭവത്തിൽ വിദഗ്ധസംഘം ഇന്ന് സ്ഥലത്തെത്തി പരിശോധിക്കും. ദേശീയപാത അതോറിറ്റി ചുമതലപെടുത്തിയ മൂന്നംഗ സംഘമാണ് എത്തുന്നത്. കൂരിയാട് മുതൽ കൊളപ്പുറം വരെയുള്ള ഭാഗത്തായിരിക്കും പരിശോധന. ദേശീയപാത തകരാനുള്ള കാരണം എന്ത്, നിർമ്മാണത്തിൽ അപാകതകൾ ഉണ്ടോ, എന്ന കാര്യങ്ങളാണ് സംഘം പരിശോധിക്കുക. ഈ റിപ്പോർട്ട് പരിഗണിച്ചായിരിക്കും ദേശീയപാതയിലെ തുടർ നിർമ്മാണങ്ങൾ എങ്ങനെ വേണമെന്ന് തീരുമാനിക്കുകയെന്ന് ഇന്നലെ ജില്ലാ കലക്ടർ അറിയിച്ചിരുന്നു.


സ്വർണക്കടത്തിന് കൂട്ടുനിന്നു; സംസ്ഥാനത്ത് ആറു വർഷത്തിനിടെ കസ്റ്റംസിൽനിന്ന് പിരിച്ചുവിട്ടത് 14 ഉദ്യോഗസ്ഥരെ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.