കന്നഡ ഭാഷാ വിവാദത്തില്‍ കമൽ ഹാസന് പിന്തുണയുമായി തമിഴ്നാട്ടിലെ സിനിമ, ടെലിവിഷന്‍, നാടക അഭിനേതാക്കളുടെ സംഘടനയായ സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന് (എസ്ഐഎഎ). തമിഴില്‍ നിന്നാണ് കന്നഡ ഭാഷ ഉത്ഭവിച്ചത് എന്ന പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് താരത്തിന്റെ ‘തഗ് ലൈഫ്’ ചിത്രം കര്‍ണാടകയില്‍ നിരോധിച്ചിരിക്കുകയാണ്. കമല്‍ ഹാസനെതിരെ കടുത്ത പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് സംഘടനയുടെ പിന്തുണ.
എങ്കിലും അടൂരേ ഇത് വേണ്ടിയിരുന്നോ?
കമല്‍ ഹാസനെ കന്നഡ വിരുദ്ധനായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. യുക്തിബോധമുള്ള ഒരാളും അതുവിശ്വസിക്കില്ല. ജാതി, മതം, വംശം, ഭാഷ എന്നിവയുടെ അതിര്‍വരമ്പുകള്‍ മറികടന്ന കലാകാരനാണ് കമല്‍ ഹാസന്. കര്‍ണാടകയുമായി അടുത്തബന്ധം സൂക്ഷിക്കുന്നുണ്ട്. പ്രമുഖ നടന് രാജ്കുമാറുമായും നാടകകൃത്തും നടനുമായ ഗിരീഷ് കര്ണാടുമായും നല്ല സൗഹൃദ ബന്ധം സൂക്ഷിച്ചിരുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി.
2000ല്‍ രാജ്കുമാറിനെ വീരപ്പന് തട്ടിക്കൊണ്ടുപോയപ്പോള്‍ മോചിപ്പിക്കാന്‍ കമല്‍ ഹാസന് പരസ്യമായി അഭ്യര്‍ഥിച്ചു. രാജ്കുമാറിനെ അദ്ദേഹം സഹോദരനായി കണക്കാക്കി. ശിവ രാജ്കുമാറിനെ മകനെപ്പോലെ കണ്ടു. കര്‍ണാടകയുമായി ഇത്രയൊക്ക വലിയ ബന്ധം സൂക്ഷിക്കുന്ന കമല്‍ ഹാസന്റെ പരാമര്‍ശം ആളിക്കത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
പതിനഞ്ചുവര്‍ഷം നീണ്ട സൗഹൃദത്തിനൊടുവില്‍ നടന് വിശാലും നടി സായ് ധൻസികയും വിവാഹിതരാവുന്നു
അതേസമയം, ഭാഷാ പരാമര്‍ശത്തില്‍ കര്‍ണാടക ഫിലിം ചേംബര്‍ കമലിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടിരുന്നു. താരം മാപ്പ് പറയാൻ വിസമിച്ചതോടെയാണ് തഗ് ലൈഫ് കര്‍ണാടകയില്‍ നിരോധിച്ചത്. തെറ്റ് ചെയ്യാത്തതിനാല്‍ മാപ്പ് പറയില്ലെന്ന് കമല്‍ ഹാസന് വ്യക്തമാക്കിയിരുന്നു. സ്നേഹത്തിൻ്റെ ഭാഷയിലാണ് താൻ സംസാരിച്ചത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. താരത്തിനെതിരെ ഭരണകക്ഷിയായ കോൺഗ്രസ് നേതാക്കളും പ്രതിപക്ഷ പാർട്ടിയായ ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.