പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് നിലമ്പൂരിൽ അനന്തു എന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്. ജില്ലാ ക്രൈംബ്രാഞ്ച് കേസ് കൈമാറി. ഡിവൈഎസ്പി കെ അലവിക്കാണ് അന്വേഷണ ചുമതല.
പന്നിക്കെണി മരണത്തിൽ സമഗ്ര പോലീസ് അന്വേഷണം വേണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു. കുറ്റം കെഎസ്ഇബിയുടെ തലയിൽ വയ്ക്കാനാണ് ശ്രമം നടക്കുന്നത്. കെണിവച്ചത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് എന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം സംഭവത്തിൽ രാഷ്ടീയ ഗൂഢാലോചനയുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ ആവർത്തിച്ച് ആരോപിച്ചു. ഇതിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനടക്കം രംഗത്ത് വന്നു. പാലക്കാട് നീലപ്പെട്ടിയും നിലമ്പൂരിൽ പച്ചക്കക്കെണിയുമാണെന്ന് അദ്ദേഹം ആരോപിച്ചു.
വഴിക്കടവ് വെള്ളക്കെട്ടയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നമ്പ്യാടന്‍ വീട്ടില്‍ വിനീഷിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ ഗൂഢാലോചന ഉള്‍പ്പടെ അന്വേഷിക്കുമെന്നാണ് വിവരം. അപകടം ഫെന്‍സിങിന് വൈദ്യുതി എടുക്കാന്‍ വേണ്ടി സ്ഥാപിച്ച കമ്പിയില്‍ നിന്നെന്നാണ് പൊലീസ് എഫ്ഐആര്‍. മറ്റുള്ളവര്‍ക്കു അപകടം ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ടുള്ള പ്രവര്‍ത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.


ഒരു ലേഖനമെഴുതിയാൽ അത് രാജ്യദ്രോഹമാവില്ല : ‘ദി വയർ’ എഡിറ്റർ സിദ്ധാർഥ് വരദരാജന്റെയും മറ്റും അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.