രാജ്യത്തെ ക്രൈസ്തവ സഭകളെ സംബന്ധിച്ച് വന്ന ലേഖനം പിൻവലിച്ചെങ്കിലും നൽകുന്ന സൂചന കൈരസ്‌തവ സഭകളെ ആകെ തകർത്തതാണ്. രാജ്യവ്യാപമായി സംഘപരിവാർ സംഘടനകൾ ക്രൈസ്തവർക്ക് നേരെ നടത്തുന്ന അതിക്രമങ്ങൾ കൂടാതെയാണ് സഭയുടെ കടയ്ക്കൽ തന്നെ കത്തിവയ്ക്കുന്ന നീക്കവും നടത്തിയത്.
ഇതും കാണുക: മോദിയുടെ വഖഫ് ബില്ല് മഹാസംഭവം എന്ന് പറയുന്നവർ പിണറായിയുടെ ചർച്ച് ബില്ലിനെ എതിർക്കുന്നത് എന്തിന്?KCBC യുടെ ഇരട്ടത്താപ്പ് പുറത്താകുന്നു
‘കത്തോലിക്ക സഭയ്ക്ക് ആകെ 20,000 കോടി രൂപ വിലമതിക്കുന്ന സ്വത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2012ലെ കണക്കനുസരിച്ച് 2,457 ആശുപത്രികൾ, 240 മെഡിക്കൽ, നഴ്‌സിംഗ് കോളേജുകൾ, 28 കോളേജുകൾ, 5 എൻജിനീയറിങ് കോളേജുകൾ, 3765 സെക്കൻഡറി സ്‌കൂളുകൾ, 7319 പ്രൈമറി സ്‌കൂളുകൾ, 3187 നഴ്‌സറി സ്‌കൂളുകൾ എന്നിവ സഭയുടെ ഉടമസ്ഥതയിലുണ്ട്. 2021 ഫെബ്രുവരിയിലെ സർക്കാർ കണക്കു പ്രകാരം 15,531 ചതുരശ്ര കിലോമീറ്റർ ഭൂമിയാണു കേന്ദ്ര സർക്കാരിൻ്റെ കയ്യിലുള്ളത്. സർക്കാർ കഴിഞ്ഞാൽ, വഖഫ് ബോർഡിൻ്റെ കയ്യിലാണ് ഏറ്റവും കൂടുതൽ ഭൂസ്വത്തുള്ളത് എല്ലാവരുടെയും ധാരണയായിരുന്നു. എന്നാൽ, കത്തോലിക്കാ സഭയാണു രണ്ടാം സ്ഥാനത്തെന്നു കണക്കുകൾ തെളിയിക്കുന്നു’. ഓര് ഗനൈസര് ലേഖനത്തില് പറയുന്നു.
ഇതിൽ കത്തോലിക്ക സഭ എന്ന് പറയുന്നതിലെ സാങ്കേതിക പ്രശ്നം പറഞ്ഞതാണ് ന്യായീകരിക്കുന്നത്. കത്തോലിക്ക സഭയ്ക്ക് ഇത്രയും സ്ഥാപനങ്ങളൊന്നും അല്ല എന്നാണ് പറയുന്നത്. എന്നാൽ ഓർനൈസർ ഉദ്ദേശിക്കുന്നത് രാജ്യത്തെ ക്രൈസ്തവ സഭകളുടെ മുഴുവൻ കാര്യമാണെന്ന് നിഷ്കളങ്കരേ നിങ്ങൾക്ക് മനസിലായില്ലേ എന്ന ചോദ്യം പ്രസക്തമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ക്രൈസ്തവ സഭകൾക്ക് ഒരു കണക്കിന് ഭൂമിയുണ്ട്. ഇതിൽ എല്ലാ കെട്ടിടങ്ങളും സ്ഥാപനങ്ങളും കോളേജുമൊക്കെ പ്രവർത്തിക്കുകയുമാണ്. പല ഭൂമിയുടെ ബ്രിട്ടീഷുകാരുടെ കാലത്ത് പാട്ട വ്യവസ്ഥയിൽ ക്രൈസ്ത സഭകൾക്ക് ലഭ്യമായതാണ്. ഇതിൻ്റെ എല്ലാം പാട്ടക്കാലാവധി കഴിയാറായി എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തന്നെയാണ് ആർഎസ്എസ് ഈ നീക്കം നടത്തുന്നത്. ഇനി പാട്ടക്കാലാവധി നീട്ടണമോ എന്നത് സർക്കാരാണ് തീരുമാനിക്കേണ്ടത്. സർക്കാർ എന്ത് തീരുമാനിക്കണം എന്ന് നിശ്ചയിക്കുന്നത് ആർഎസ്എസും.
അതിനാൽ കൃത്യമായ സന്ദേശമാണ് ആർഎസ്എസ് നൽകിയത്. മുനമ്പത്തിൻ്റെ പേരിൽ എന്തെങ്കിലും നേട്ടം പ്രതീക്ഷിക്കുന്ന ബിജെപിയുടെ ഇടപെടലാകാം ലേഖനം പിൻവലിച്ചതിന് പിന്നിൽ. എന്നാൽ ലേഖനം മാത്രമേ പിന്വലിച്ചിട്ടുള്ളൂ എന്ന് മനസിലാക്കേണ്ടത് കേരളത്തിലെ ക്രിസ്ത്യാനികളാണ്. അവർ മുസ്ലീങ്ങളെ ലക്ഷ്യമിടുമ്പോൾ ചിരിക്കുന്നവർ ഒന്ന് ആലോചിക്കുക. അതിനു ശേഷം അവർ നിങ്ങളെ തേടി എത്തും എന്ന് ഉറപ്പാണ്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.