ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു കപ്പലുമായി കൂട്ടിയിച്ചാണ് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ, ആന്റിഗ ആന്റ് ബർബുഡയുടെ പതാകയുളള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ എണ്ണ ടാങ്കറിന് തീ പിടിച്ചതായാണ് റിപ്പോർട്ടുകർ. കപ്പലുകൾ കത്തുന്ന സ്ഥിരീകരിക്കാത്ത വീഡിയോകളും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. മൂന്ന് കപ്പലുകൾ തമ്മിൽ കൂടിയിച്ചതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇറാനിയൻ സമുദ്രാതിർത്തിക്ക് സമീപമുള്ള ഹോർമുസ് കടലിടുക്കിന് തൊട്ടടുത്താണ് അപകടമുണ്ടായിരിക്കുന്നത്. ഇതും ആശങ്കകൾക്ക് വഴിവച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്നത് ഇതുവരെ വ്യക്തമായിട്ടില്ല.
അഡലിന്‍ കപ്പലിൽ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ തീരദേശ സുരക്ഷ വിഭാഗം അറിയിച്ചു. ക്രൂഡ് ഓയിലുമായി ചൈനയിലെ സൗഷാൻ തുറമുഖത്തേക്ക് സഞ്ചരിക്കുന്നതിന് ഇടയിലാണ് ഫ്രണ്ട് ഈഗിൾ അപകടത്തിൽ പെട്ടത് എന്നാണ് വിവരം. ഇറാഖിലെ ബസറ ഓയിൽ ടെർമിനലിൽ നിന്ന് പ്രാദേശിക സമയം ഇന്ന ഒമ്പതരയോടെ പുറപ്പെട്ട കപ്പൽ ഇന്നു പുലർച്ചെ 1.37 നാണ് അപകടത്തിൽ പെട്ടത്.
യുഎഇയുടെ 24 നോട്ടിക്കല്‍ മൈല്‍ അകലെ, ഒമാന്‍ ഉൾക്കടലിലാണ് അപകടം ഉണ്ടായതെന്ന് ഒമാൻ ദേശീയ സുരക്ഷാ സേന അറിയിച്ചു. സംഭവം അറിഞ്ഞ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ സ്ഥലത്തെത്തിയിരുന്നു. എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തി ഖോര്‍ഫക്കാന്‍ തുറമുഖത്തെത്തിച്ചു.
ഫ്രണ്ട് ഈഗിൾ കപ്പൽ ദിശ നഷ്ടമായി അഡലിന്റെ വഴിയിൽ വന്നതും സിഗ്നലുകൾ പ്രവർത്തിക്കാതിരുന്നതുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നേർദിശയിൽ പോവുകയായിരുന്ന അമേരിക്കൻ കപ്പൽ അവസാന നിമിഷം വേഗത കുറക്കുകയും ഇടത്തോട്ട് തിരിയുകയും ചെയ്താണ് അഡലിന്റെ വഴിയിൽ വന്നത്. കപ്പലിലെ ഓട്ടോമാറ്റിക് നാവിഗേഷൻ സാങ്കേതിക സംവിധാനങ്ങളുടെ തകരാറാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് കരുതപ്പെടുന്നു.
12.8 നോട്ട് വേഗത്തിൽ പോവുകയായിരുന്ന ഫ്രണ്ട് ഈഗിളിന്റെ വേഗത പെട്ടെന്ന് 0.6 നോട്ട് ആയി കുറയുകയും കപ്പൽ വെട്ടിത്തിരിയുകയും ചെയ്തത് അപകടത്തിലേക്ക് നയിച്ചെന്നും എഞ്ചിൻ തകരാർ കാരണം നിയന്ത്രണം നഷ്ടമായതാവാൻ സാധ്യതയുണ്ടെന്നും നാവിക വിദഗ്ധൻ അബ്ദുല്ല അൽ ഖലഫ് എക്‌സിൽ കുറിച്ചു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.