ഓപ്പറേഷൻ സിന്ദൂറിൽ നൂറിലേെറെ ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യ. സർവ്വകക്ഷിയോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാനാഥ് സിംഗാണ് ഇക്കാരും വ്യക്തമാക്കിയത്. സിന്ദൂർ ഒരു തുടരുന്ന ഓപ്പറേഷനാണ് എന്ന് പ്രതിരോധ മന്ത്രി പ്രതിപക്ഷത്തിനെ അറിയിച്ചു. ഇന്ത്യ കൂടുതൽ ആക്രമണങ്ങൾ നടത്താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ പാക് സൈന്യം ആക്രമിച്ചാൽ വീണ്ടും തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിർത്തി കടന്നുള്ള ഭീകരതയെ ചെറുക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ പ്രതിപക്ഷം പിന്തുണയ്ക്കുമെന്ന് യോഗത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയും വ്യക്തമാക്കി.
സർവകക്ഷി യോഗം സൗഹാർദ്ദപരമായ രീതിയിലാണ് നടന്നത്. എല്ലാവരും രാഷ്ട്രീയ പക്വത കാണിച്ചു. അഭിപ്രായ വ്യത്യാസങ്ങൾ ഒന്നും ഉണ്ടായില്ല. പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ കൂടിക്കാഴ്ച ഒരു വിശാലമായ രാഷ്ട്രീയ സമവായത്തിന്” വേണ്ടിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഒൻപത് മരണം; റിക്ടര്‍ സ്കെയിലില്‍ ആറ് തീവ്രതരേഖപ്പെടുത്തി; ഡൽഹിയിലും പ്രകമ്പനം
അനധികൃത സ്വത്ത് സമ്പാദന കേസ് ; ചോദ്യം ചെയ്യലിന് ഹാജരാവാൻ അൻവറിന് ഇ.ഡി നോട്ടീസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.