പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ലോകരാജ്യങ്ങൾക്ക് മുന്നിൽ വീശദീകരിക്കാനുള്ള പ്രതിനിധി സംഘത്തിന്റെ പട്ടിക കേന്ദ്രം സർക്കാർ പുറത്തുവിട്ടു. ഏഴ് സംഘങ്ങളിലായി 59 അംഗങ്ങളാണ് വിദേശ രാജ്യങ്ങൾ സന്ദർശിച്ച് ഇന്ത്യൻ നിലപാട് വിശദീകരിക്കുന്നത്.
ഭരണകക്ഷിയായ എൻഡിഎ നിന്നുള്ള 31 നേതാക്കളും മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 20 പേരും സംഘത്തിൽ ഉൾപ്പെടുന്നു. മുൻ മുൻ നയതന്ത്രജ്ഞർ ജവരെ സഹായിക്കും. 32 രാജ്യങ്ങളും ബെൽജിയത്തിലെ ബ്രസ്സൽസിലുള്ള യൂറോപ്യൻ യൂണിയൻ ആസ്ഥാനവും സംഘം സന്ദർശിക്കും. മെയ് 23 ന് അവരുടെ പര്യടനം ആരംഭിക്കുമെന്നാണ് വിവരം.
സർക്കാർ ക്ഷണം നിരസിച്ച കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദും പട്ടികയിലുണ്ട്. ശശി തരൂർ നേതൃത്വം നൽകുന്ന സംഘം യു.എസ്, ബ്രസീൽ, പാനമ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും. കോൺഗ്രസ് നൽകിയ പട്ടികയിൽ നിന്ന് ആനന്ദ് ശർമ്മയെ മാത്രമാണ് ഉൾപ്പെടുത്തിയത്.
സി.പി.എമ്മിന്റെ ജോൺ ബ്രിട്ടാസ് എം.പി ഉൾപ്പെട്ട സംഘം ഇന്തോനേഷ്യ, മലേഷ്യ, കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. മുൻകേന്ദ്രമന്ത്രി വി. മുരളീധരൻ ഉൾപ്പെട്ടെ സംഘം ഈജിപ്റ്റ്, ഖത്തർ, ഏതോപ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും ഇ.ടി. മുഹമ്മദ് ബഷീർ ഉൾപ്പെട്ട സംഘം യു.എ.ഇ, കോംഗോ തുടങ്ങിയ രാജ്യങ്ങളും സന്ദർശിക്കും.
മനീഷ് തിവാരിയെ ഈജിപ്ത്, ഖത്തർ, എത്യോപ്യ രാജ്യങ്ങൾ സന്ദർശിക്കുന്ന പട്ടികയിലും സൽമാൻ ഖുർഷിദിനെ ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്ന സംഘത്തിലുമാണ് ഉൾപ്പെടുത്തിയത്. ഗുലാം നബി ആസാദ് സൗദി, കുവൈറ്റ്, ബഹ്രിൻ ,അൽജീരിയ രാജ്യങ്ങൾ സന്ദർശിക്കുന്ന പട്ടികയിലാണ് ഉൾപ്പെടുത്തിയത്. എം.ജെ അക്ബറും പട്ടികയിലുണ്ട്.”


സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്ക് വേണ്ടിയുള്ള ആവശ്യം പാർട്ടിയ്ക്കുൽ ശക്തം; പാലക്കാട് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.