കണ്ണൂർ കായലോട് ആൾക്കൂട്ട വിചാരണയെ തുടർന്ന് യുവതിയുടെ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ വിദേശത്തേക്ക് കടന്നു. ആൺ സുഹൃത്തിനെ മർദിച്ച കേസിലെ പ്രതികളായ സുനീർ, സക്കറിയ എന്നിവരാണ് വിദേശത്തേക്ക് രക്ഷപ്പെട്ടത്. പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കേസിലെ നാലും, അഞ്ചും പ്രതികളാണ് യഥാക്രമം സുനീർ, സക്കറിയ എന്നിവർ. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. വിദേശത്ത് കടന്നു എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും എവിടെക്കാണ് പോയത് എന്നതിൽ കൃത്യമായ ധാരണയില്ല.
പറമ്പായി സ്വദേശികളും എസ്ഡിപിഐ പ്രവർത്തകരുമായ വിസി മുബഷിർ, കെഎ ഫൈസൽ, വികെ റഫ്നാസ് എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സദാചാര ആക്രമണത്തെ തുടർന്നാണ് ജീവൻ ഒടുക്കുന്നത് എന്ന് യുവതിയുടെ ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തവരെല്ലാം യുവതിയുടെ ബന്ധുക്കളാണ്. സദാചാര ആക്രമണം തന്നെയെന്നും തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ട്രെയിനിൽ യുവതിയുടെ ക്യാമറ മോഷ്ടിച്ച ബീഹാർ സ്വദേശി പിടിയിൽ
ആൺസുഹൃത്തുമായി കാറിൽ ഒരുമിച്ച് കണ്ടതിന്റെ പേരിൽ പരസ്യ വിചാരണ നടത്തിയ മനോവിഷമത്തിലാണ് റസീന ആത്മഹത്യ ചെയ്തതെന്ന് പൊലീസിൻ്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിരുന്നു.


കുടുംബവഴക്കിനിടെ ഭാര്യയെ കൊടുവാളിന് വെട്ടിക്കൊന്ന് ഭർത്താവ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.