കേരള എക്സ്പ്രസിൽ നിന്നും യുവതിയുടെ ക്യാമറ മോഷ്ടിച്ച കേസിൽ ബീഹാർ സ്വദേശി റെയിൽവേ പോലീസിന്റെ പിടിയിൽ. ബീഹാറിലെ കുച്ച് ബീഹാർ ദുൻകർ സ്വദേശിയായ അനിലിനെ(55)യാണ് റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 14 നായിരുന്നു കേസിനാസ്പദമായ സംഭവം. കേരള എക്സ്പ്രസിൽ ചങ്ങനാശേരിയിലേയ്ക്കു യാത്ര ചെയ്യുകയായിരുന്നു യുവതി. ഇവരുടെ 85000 രൂപ വില വരുന്ന ക്യാമറയാണ് പ്രതി മോഷ്ടിച്ചത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് ആർപിഎഫ് ഇന്റലിജൻസ് ഇൻസ്പെക്ടർ ജിബിൻ, ആർപി.എഫ് കോൺസ്റ്റബിൾ അഭിലാഷ് , സുനിൽ എന്നിവരുടെ സഹായത്തോടെയാണ് കോട്ടയം റെയിൽവേ പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണം പോയ ക്യാമറയും പൊലീസ് സംഘം കണ്ടെത്തി.
You May Also Like
ലോട്ടറി ക്ഷേമനിധി ബോർഡ് തട്ടിപ്പ് ; എൽ.ഡി ക്ലർക്ക് അറസ്റ്റിൽ
ലോട്ടറി ക്ഷേമനിധി ബോർഡ് തട്ടിപ്പ് ; എൽ.ഡി ക്ലർക്ക് അറസ്റ്റിൽ
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സൂചന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.