സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിൽ നേരിടുന്ന ഉപകരണ, മരുന്നുക്ഷാമം അടക്കമുള്ള ഗുരുതര പ്രതിസന്ധിയിൽ പ്രക്ഷോഭ പരിപാടികളകൾ സംഘടിപ്പിച്ച് കോണ്‍ഗ്രസ്. ചൊവ്വാഴ്ച സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകള്‍ക്ക് മുന്നിൽ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കെപിസിസി അറിയിച്ചു.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവും പരിഹരിക്കണമെന്നും ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭ പരിപാടികള്‍ നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി.
ജൂലൈ ഒന്നിന് രാവിലെ 10ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നിലും ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു. ആരോഗ്യ മേഖലയിലെ പ്രതിസന്ധി, ഇടതു സർക്കാരിന്റെ ഭരണ തകർച്ചയുടെ നേർചിത്രമെന്ന് സണ്ണി ജോസഫ് ഇന്ന് മാധ്യങ്ങളുടെ മുന്നിൽ കുറ്റപ്പെടുത്തിയിരുന്നു. ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങുന്നത് ഒരു സർക്കാർ ആശുപത്രിയിലെ മാത്രം കാര്യമല്ല. ഡോ. ഹാരിസ് പരാതി അറിയിച്ചിട്ടും പരിഹാരം കാണാൻ കഴിയാത്തത് ഗുരുതരം. വിവാദമായപ്പോൾ സമഗ്രമായി അന്വേഷിക്കും എന്നുള്ള ആരോഗ്യ മന്ത്രിയുടെ മറുപടി പരിഹാസ്യമാണെന്നും കെപിസിസി അധ്യക്ഷൻ വിമർശിച്ചു.
വയനാട് മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ പുനരധിവാസം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ കൈമാറി എം എ യൂസഫലി


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.