മെഡിക്കൽ കോളേജുകൾ അടക്കമുള്ള കേരളത്തിലെ സർക്കാർ ആശുപത്രികളിൽ മരുന്നും മറ്റു സൗകര്യങ്ങളും ലഭ്യമല്ലാത്തതിനെ തുടർന്ന് രോഗികൾ നട്ടം തിരിയുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശാസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങാൻ പണമില്ല എന്ന ഞെട്ടിക്കുന്ന വിവരം ഡോക്ടർ പുറത്തു വിട്ടത് സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കാൻ വേണ്ടി വരുന്ന തുകയോളം സർക്കാർ ആശുപത്രികളിലും ചിലവാക്കേണ്ട ഗതികേടിലാണ് ഇന്ന് സാധാരണക്കാരായ രോഗികൾ. സി എം പി ജില്ല കൗൺസിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്തു കൊണ്ട് സി എം പി ജനറൽ സെക്രട്ടറി സിപി ജോൺ പറഞ്ഞു.
സി എം പി ജില്ല സെക്രട്ടറി എം ആർ മനോജ് അധ്യക്ഷത വഹിച്ചു. സി എം പി സംസ്ഥാന സെക്രട്ടറി എം പി സാജു, പാർട്ടി ജോയിന്റ് സെക്രട്ടറി പി ജി മധു, എക്സിക്യൂട്ടീവ് അംഗങ്ങളായ അലക്സ് സാം ക്രിസ്മസ്, വിനോദ് കുമാർ കെ, പാർട്ടി ഏരിയ സെക്രട്ടറിമാരായ അരുൾ കുമാർ, തിരുവല്ലം മോഹനൻ, രണ്ടാംചിറ മണിയൻ, പേയാട് ജ്യോതി, ബിച്ചു കെ വി, കരുംകുളം മുരുകൻ, കെ എം എഫ് ജില്ല സെക്രട്ടറി ചന്ദ്രവല്ലി, ഡി എസ് എഫ് സംസ്ഥാന സെക്രട്ടറി നാൻസി പ്രഭാകർ തുടങ്ങിയവർ സംസാരിച്ചു.
ബിവറേജ് കോർപറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോഡ് ബോണസ്; ഓണത്തിന് സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസ്



വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ് ഡിവൈഎഫ്ഐ; അസഭ്യം പറഞ്ഞ പ്രതിഷേധക്കാർക്കു മുന്നിലിറങ്ങി ഷാഫി; സംഘർഷാവസ്ഥ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.