കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ. കൊടിയേന്തി മുദ്രാവാക്യം വിളികളുമായെത്തിയ പ്രവർത്തകർ വടകര ടൗൺ ഹാളിന് സമീപത്തുവെച്ച് ഷാഫിയുടെ കാറിന് മുന്നിലേക്ക് പാഞ്ഞെത്തുകയായിരുന്നു. ഇതോടെ പ്രവർത്തരെ പോലീസ് തടഞ്ഞു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഏറെ പരിശ്രമിച്ചാണ് പോലീസ് പ്രവർത്തകരെ സ്ഥലത്ത് നിന്നും നീക്കിയത്. ഇതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകരും ഷാഫിയും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു.
രാഹുൽ മാങ്കൂട്ടത്തിൽ എംൽഎഎ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഷാഫിക്കെതിരെ പ്രതിഷേധമുണ്ടായത്. ഷാഫിയുടെ വാഹനം തടയുമെന്നും പ്രതിഷേധിക്കുമെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ നേരെ തന്നെ മുഴക്കിയിരുന്നു. ഇതിനിടെയാണ് ചില പരിപാടികളുമായി ബന്ധപ്പെട്ട് വടകരയിൽ എത്തിയ ഷാഫിയെ പ്രവർത്തകർ തടഞ്ഞത്.
വാഹനം തടഞ്ഞതിന് പിന്നാലെ കാറിൽ നിന്നിറങ്ങിയ ഷാഫിയുമായി പ്രവർത്തകർ വാക്കേറ്റത്തിലേർപ്പെടുകയും ചെയ്തു. സമരം ചെയ്യുന്നതിന് താൻ എതിരല്ലെന്നും അതിനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും എന്നാൽ മോശം വാക്കുകൾ പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ഷാഫി പറഞ്ഞു. നായ, പട്ടിയെന്നൊക്കെ വിളിച്ചാൽ കേട്ടുനിൽക്കാൻ ഉദ്ദേശിക്കുന്നില്ല എന്നദ്ദേഹം പറഞ്ഞു.
അസഭ്യ വർഷം നടത്തിയതിനെതിരെയായിരുന്നു ഷാഫിയുടെ പ്രതികരണം. കാറിൽ നിന്ന് പുറത്തിറങ്ങിയ എംപിഎയെയും പോലീസ് തടഞ്ഞു. സ്ഥലത്തെ സംഘർഷ സാധ്യത കണക്കിലെടുത്തായിരുന്നു ഇത്. താൻ പേടിച്ച് വടകര അങ്ങാടിയിൽ നിന്നും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഷാഫി പറഞ്ഞു. സ്ഥലത്ത് പത്തുമിനിറ്റോളം സംഘർഷാവസ്ഥ നിലനിന്നു. ഇതിന് പിന്നാലെ എംപി കാറിൽ കയറുകയും മടങ്ങുകയും ചെയ്തു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



മണ്ണെടുപ്പിനിടെ കുന്നിടിഞ്ഞുവീണു ; ജെ.സി.ബി ഡ്രൈവർ മരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.