ഒറ്റ​ക്കെട്ടായി നിൽക്കേണ്ട സമയത്ത്​ ഒരു പാർട്ടി മാത്രം ഒറ്റക്ക് മുന്നോട്ട് പോയെന്ന് ലീഗിന് മുഖ്യമന്ത്രിയുടെ വിമർശനം; എംപിമാരുടെ യോഗത്തിൽ മറുപടി നൽകി ഇടി മുഹമ്മദ് ബഷീർ

വയനാട്​ പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തിയ വിമർശനത്തിന് മറുപടി നൽകി ഇടി മുഹമ്മദ് ബഷീർ. എംപിമാരുടെ യോഗത്തിലാണ് മുസ്ലിം ലീഗ് നിലപാടിനെതിരെ കുറ്റപ്പെടുത്തലുമായി രംഗത്ത് എത്തിയത്. പുനരധിവാസ പ്രവർത്തനങ്ങളിൽ ഒറ്റ​ക്കെട്ടായി നിൽക്കേണ്ട സമയത്ത്​ ഒരു പാർട്ടി മാത്രം അവരുടേതായ നിലയിൽ മു​ന്നോട്ട്​ പോയത്​ ശരിയായ പ്രവണതയല്ലെന്നായിരുന്നു പിണറായിയുടെ വിമർശനം.

മുഖ്യമന്ത്രിയുടെ വിമർശനത്തിന്​ യോഗത്തിൽ പ​ങ്കെടുത്ത ലീഗ് നേതാവ് ഇടി മുഹമ്മദ്​ ബഷീർ മറുപടി നൽകി.ഭവന നിർമാണ പദ്ധതിക്കായി ധനസമാഹരണം നടത്തി കാത്തിരുന്നിട്ടും സർക്കാർതലത്തിൽ നടപടികൾ വൈകിയ സാഹചര്യത്തിലാണ്​ ലീഗ് രംഗത്തിറങ്ങിയതെന്ന കാര്യം അദ്ദേഹം വ്യക്തമാക്കി. സർക്കാർ ലിസ്റ്റിൽ നിന്നുള്ളവരെയാണ്​ ഇതിനായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. മേപ്പാടിയിൽ 11 ഏക്കറോളം ഭൂമിയിൽ 105 കുടുംബങ്ങൾക്ക് എട്ട് സെന്റിൽ 1000 സ്‌ക്വയർ ഫീറ്റ് വീടുകൾ നിർമിച്ചുനൽകാനാണ് ​ ലീഗ് ​ തീരുമാനിച്ചിരിക്കുന്നത്.

ദീർഘ കാലമായി സമരമുഖത്തു ഈ ആശ വർക്കർമാരുടെ വിഷയം എംപിമാർ യോഗത്തിൽ ഉന്നയിച്ചു. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാനത്തിന്​ ഒന്നും ചെയ്യാനി​​​ല്ലെന്ന്​ മുഖ്യമന്ത്രി അറിയിച്ചു. ആശ വർക്കർമാർക്ക്​ സാധ്യമായ എല്ലാ സഹായവും അനൂകൂല്യവും സംസ്ഥാനം നൽകുന്നുണ്ട്​. ഇക്കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്​. കേ​ന്ദ്ര സർക്കാറാണ്​ ഇനി എന്തെങ്കിലും ചെയ്യേണ്ടത്​. അതിനായി കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുകയാണ്​ എംപിമാർ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *