ആലപ്പുഴയിൽ കെപിഎംഎസ് സമ്മേളനത്തിന് എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് കച്ചവട വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ പോലീസിൻ്റെ വിശദീകരണം. പ്രദേശത്തെ കടകള്‍ പൂര്‍ണമായും അടച്ചിടണമെന്ന് ആവശ്യപെട്ടില്ലെന്നാണ് എസ്പി എംപി മോഹന ചന്ദ്രന് നൽകുന്ന വിശദീകരണം.
ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുന്ന കടകള്‍ മാത്രം അടയ്ക്കാനാണ് നിര്‍ദേശം നല്‍കിയതെന്നും കുടിവെളളവും മറ്റ് ആവശ്യസാധനങ്ങളും വില്‍ക്കുന്ന കടകള്‍ക്ക് നിയന്ത്രണില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ സൗത്ത് ഫോലീസാണ് കടയുടമകള്‍ക്ക് നോട്ടീസ് നൽകിയത്.
പോലീസിൻ്റെ നോട്ടീസിൽ പറയുന്നത് ഇങ്ങനെ
![]()
11/04/2025 തിയതി ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർ ആലപ്പുഴ ബീച്ചിൽ KPMS ൻ്റെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നു. ടി സമ്മേളനത്തിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്നതിനാൽ ഒരു വലിയ ജനക്കൂട്ടം ബീച്ച് പരിസരത്ത് സംജാതമാകുന്നതിനാലും പൊതുസുരക്ഷയുടെ ഭാഗമായി താങ്കളുടെ ഉടമസ്ഥതയിലുള്ള ബീച്ചിലെ കച്ചവടം സ്ഥാപനം നാളെ 11/04/2025 തീയതി പൂർണ്ണമായി അടച്ചിടണം എന്ന് താങ്കളെ തെര്യപ്പെടുത്തി കൊള്ളുന്നു.
സ്റ്റേഷൻ ഹൗസ് ഓഫീസർ സൗത്ത് പോലീസ് സ്റ്റേഷൻ
സ്ഥലം : ആലപ്പുഴ
Also Read: മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ ആലപ്പുഴയിൽ കച്ചവട വിലക്ക്; പോലീസ് നടപടി വിവാദത്തിൽ – ‘
നോട്ടീസിനെതിരെ വ്യാപക വിമർശനം ഉയർന്നപ്പോഴാണ് പോലീസ് ഔദ്യോഗികമായി വിശദീകരണം നൽകിയിരിക്കുന്നത്. ഇന്ന് വൈകിട്ട് ആറിനാണ് മുഖ്യമന്ത്രി ആലപ്പുഴയിലെ കെപിഎംഎസ് പരിപാടിയിൽ പങ്കെടുക്കുന്നത്.


മണ്ണെടുപ്പിനിടെ കുന്നിടിഞ്ഞുവീണു ; ജെ.സി.ബി ഡ്രൈവർ മരിച്ചു
കോതമംഗലത്തെ അൻസിലിൻ്റെ കൊലപാതകം ; അദീന കളനാശിനി നൽകിയത് എനർജി ഡ്രിങ്കിൽ ചേർത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.