നിരവധി പെണ്‍കുട്ടികളുടെ മൃതശരീരങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന മുന്‍ ശുചീകരണതൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ നടത്തുന്ന മണ്ണു മാറ്റിയുള്ള പരിശോധന അവസാന ഘട്ടത്തിലേക്ക്.
ഒമ്പതാം ദിവസമായ ഇന്ന് പതിമൂന്നാമത്തെ പോയിന്റും സാക്ഷി ചൂണ്ടി കാണിക്കുന്ന മറ്റേതെങ്കിലും പോയിന്റ് ഉണ്ടെങ്കില്‍ അതിലും തിരച്ചില്‍ നടത്തുമെന്നാണ് വിവരം. നേരത്തെ ആറാമത്തെ പോയിന്റില്‍ നിന്ന് ലഭിച്ച അസ്ഥികൂട അവശിഷ്ടങ്ങള്‍ സംബന്ധിച്ച ഫോറന്‍സിക് പരിശോധനാഫലം ഇന്നാവും ലഭിക്കുക. ഇതും കഴിഞ്ഞദിവസം ലഭിച്ച മൃതദേഹ അവശിഷ്ടവും പുരുഷന്മാരുടെത് ആണെന്നാണ് പ്രാഥമിക നിഗമനം.
15 വയസ്സ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹം രേഖകളോ പരിശോധനയോ ഇല്ലാതെ കുഴിച്ചിട്ടെന്ന് പരാതി നല്കിയ ടി.ജയന്ത് എന്ന സാമൂഹ്യ പ്രവര്‍ത്തകന്റെ പരാതി എസ് ഐ ടി അന്വേഷണത്തിനായി ഏറ്റെടുത്തു. പതിമൂന്നാമത്തെ പോയിന്റിനു ശേഷം അന്വേഷണ നടപടികള്‍ എങ്ങനെ വേണമെന്നതില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗം പിന്നീടാകും തീരുമാനമെടുക്കുന്നത്.
ഓസ്ട്രേലിയയിൽ ഇന്ത്യക്കാരന് നേരെ വീണ്ടും വംശീയ ആക്രമണം ; യുവാവിൻ്റെ കൈപ്പത്തി വെട്ടിമുറിച്ചു



മുനമ്പം വഖഫ് ഭൂമി നിവാസികളുടെ നികുതി പിരിക്കാം ; ഹൈകോടതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.