കൊച്ചി: സ്വർണക്കടത്തിന് കൂട്ടുനിന്നതിന് ഏറ്റവും കൂടുതൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ പിടിച്ചു വിട്ടത് കേരളത്തിൽ. ആറു വർഷത്തിനിടെ പിരിച്ചുവിട്ടത് 14 കസ്റ്റംസ് ഉദ്യോഗസ്ഥരെ. വിവിധ അഴിമതിക്കേസുകളിലായി 2019-ൽ രാജ്യത്താകെ 15 കസ്റ്റംസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. രാജ്യത്ത് കുറഞ്ഞ കാലയളവിൽ ഇത്രയധികം കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണക്കടത്തിന്റെ പേരിൽ പിരിച്ചുവിട്ടത് കേരളത്തിൽ മാത്രമാണ്.
തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഒരു ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടതിനു പിന്നാലെ മറ്റൊരാളെക്കൂടി പിരിച്ചുവിടുമെന്നാണ് സൂചന. സമീപകാല ചരിത്രത്തിൽ രാഹുൽ പണ്ഡിറ്റ് എന്ന ഉദ്യോഗസ്ഥനാണ് കസ്റ്റംസിന് ഏറ്റവും അധികം തലവേദന സൃഷ്ടിച്ചത്.
ഡൽഹി പോലീസിലായിരുന്ന ഇയാൾക്ക് കസ്റ്റംസിൽ ജോലി കിട്ടിയപ്പോൾ കോഴിക്കോട് വിമാനത്താവളത്തിലായിരുന്നു നിയമനം. ഇടപെടലുകളിൽ സംശയം തോന്നിയതിനെ തുടർന്ന് ഇയാളെ കോഴിക്കോട് പ്രിവന്റീവ് ഡിവിഷനിലേക്ക് മാറ്റി. സ്വർണക്കടത്ത് സംഘങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ട് ഇയാൾ കോഴിക്കോട് വിമാനത്താവളത്തിലെ ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് തന്നെ ഉണ്ടാക്കി. പിന്നീട് കണ്ണൂർ വിമാനത്താവളം വന്നതോടെ ‘ഓപ്പറേഷൻ’ അങ്ങോട്ടേക്ക് മാറ്റി. ഡി.ആർ.ഐ. സംഘം 2019 ഓഗസ്റ്റ് 19-ന് കണ്ണൂർ വിമാനത്താവളത്തിൽ 4.5 കിലോ സ്വർണം പിടിച്ചതോടെ രാഹുൽ കുടുങ്ങി. സസ്പെൻഷനും പിരിച്ചുവിടലും പിന്നാലെ വന്നു.
ഈ സംഭവത്തിനു പിന്നാലെ 2023-ലാണ് രാജ്യത്തെ വലിയ കൂട്ടപ്പിരിച്ചുവിടൽ കേരള കസ്റ്റംസിൽ നടന്നത്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണക്കള്ളക്കടത്തിന് കൂട്ടുനിന്ന ഒൻപത് കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് ഏപ്രിലിൽ സർവീസിൽനിന്നു പിരിച്ചുവിട്ടത്.
2021 ജനുവരിയിൽ സിബിഐ-ഡിആർഐ സംഘം കരിപ്പൂരിൽ നടത്തിയ റെയ്ഡിലാണ് സ്വർണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥർ കൂട്ടുനിന്നതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് കസ്റ്റംസ് സൂപ്രണ്ടുമാരായ എസ്. ആശ, ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ യോഗേഷ്, യാസർ അറാഫത്ത്, സുധീർകുമാർ, നരേഷ് ഗുലിയ, വി. മിനിമോൾ, ഹെഡ് ഹവിൽദാർമാരായ അശോകൻ, ഫ്രാൻസിസ് എന്നിവരെയാണ് പിരിച്ചുവിട്ടത്.
2023-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന സ്വർണക്കടത്തിന് ഒത്താശ ചെയ്തെന്ന് ഡിജിറ്റൽ തെളിവുകളടക്കം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കലൂർ സ്വദേശി കെ.എ. അനീഷിനെ പിരിച്ചുവിട്ടു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



പി.എം ശ്രീയിൽ ചർച്ചകൾ തുടരും ; കടുത്ത നടപടികളിലേക്കില്ലെന്ന് സി.പി.ഐ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.