തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ മാരുതി കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതര പരിക്ക്. മൂകാംബിക ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പോത്തൻകോട് അണ്ടൂർക്കോണം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് വെഞ്ഞാറമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിലിൽ ഇടിച്ചത്.
വാഹനത്തിൽ ഒരു പുരുഷനും നാല് സ്ത്രീകളും ഉൾപ്പെടെ അഞ്ച് പേർ ഉണ്ടായിരുന്നു. അപകടത്തിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്,
മറ്റ് നാല് പേർക്കും ഗുരുതര പരിക്കുകളുണ്ട്. പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
ഗർഡർ അപകടം ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചേ ഇനിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പാടുള്ളൂവെന്ന് കളക്ടർ
ഗർഡർ അപകടം ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചേ ഇനിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പാടുള്ളൂവെന്ന് കളക്ടർ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.