രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ തീരുമാനം ; എം.എൽ.എ സ്ഥാനം രാജിവെക്കില്ല

ലൈംഗിക ആരോപണം നേരിടുന്നതിന്റെ പേരിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല. രാജിവച്ചാല്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കില്ല. ഉപതിരഞ്ഞെടുപ്പുണ്ടാക്കിയത് കോണ്‍ഗ്രസാണ്. മറ്റൊരു ഉപതിരഞ്ഞെടുപ്പ് കൂടി വേണ്ട എന്നതാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്‍റെ നിലപാട്.

ഹൈക്കമാന്‍ഡ് കൈവിട്ടതോടെ രാജിവക്കുന്നതാണ് നല്ലതെന്നാണ് രമേശ് ചെന്നിത്തലയും, വി ഡി സതീശനും നിർദേശിച്ചത്. ഇക്കാര്യത്തില്‍ ഇരുവരുടെയും നിലപാട് അവർ കെ.പി.സി.സി അധ്യക്ഷനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് ഭീഷണിയാണ് കോണ്‍ഗ്രസിനെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.

എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതിന് പകരം രാഹുലിനെതിരെ കടുത്ത നടപടി വരും. രാഹുലിനെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാനാണ് നിലവിലുള്ള തീരുമാനം. പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ നിന്നും മാറ്റിനിര്‍ത്തും. നിയമസഭ നടപടികളിലും അവസരം നൽകില്ല. അങ്ങനെയെങ്കില്‍ 15 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ രാഹുല്‍ അവധിയിലായിരിക്കും

ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയെ താൻ ഒരുവിധത്തിലും പ്രതിസന്ധിയിലാക്കില്ലെന്ന് പറഞ്ഞിരുന്നു. ഞാന്‍ കാരണം ഒരിടത്തും പാര്‍ട്ടിക്ക് തലകുനിക്കേണ്ടി വരരുത്. പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നും പാര്‍ട്ടിക്കായി ഒരുപാട് പ്രതിരോധിച്ചിട്ടുള്ള ആളാണ് താനെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേർത്തു. എന്നാൽ, മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രാഹുല്‍ തയാറായില്ല.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *