ബലാത്സംഗ കേസില്‍ പ്രതിയായ റാപ്പര്‍ വേടന് ചോദ്യം ചെയ്യലിനായി പൊലീസിനു മുന്നില്‍ ഹാജരായി. ഇന്ന് രാവിലെ പത്തു മണിയോടെയാണ് തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ വേടന് എത്തിയത്. കേസിൽ വേടന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇന്നും നാളെയും അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്എച്ച്ഒയ്ക്ക് മുന്നില്‍ ഹാജരാകാനാണ് കോടതി വേടനോട് നിര്‍ദേശിച്ചിരുന്നത്.
വിവാഹ വാഗ്ദാനം നൽകി യുവഡോക്ടറെ പീഡിപ്പിച്ചെന്നാണ് കേസ്. സംഗീത ഗവേഷക നല്കിയ മറ്റൊരു പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസും വേടനെതിരെ കേസ് എടുത്തിരുന്നു. ഈ കേസിൽ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.
പീഡന പരാതി വിവാദങ്ങൾക്കിടെ ഇന്നലെ പ്രതികരണവുമായി വേടൻ രംഗത്തെത്തിയിരുന്നു. ഒരുപാട് ആളുകൾ വിചാരിക്കുന്നത് വേടൻ എവിടെയോ പോയെന്നാണെന്നും എന്നാൽ, ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകുന്നില്ലെന്നും വേടൻ പറഞ്ഞു. പത്തനംതിട്ട കോന്നിയിലെ സംഗീത പരിപാടിക്കിടെയായിരുന്നു വേടന്റെ പ്രസ്താവന.
ബി.എൽ.ഒമാരുടെ പ്രവർത്തനം തടസ്സപ്പെടുത്തിയാൽ കർശന നടപടി ; മുന്നറിയിപ്പുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
തന്റെയീ ഒറ്റ ജീവിതം ഈ ജനങ്ങൾക്കിടയിൽ ജീവിച്ചു മരിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും വേടൻ പറഞ്ഞു. ബലാത്സംഗക്കേസിൽ റാപ്പര്‍ വേടന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.



സ്കൂൾ പാചക തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുന്നത് സർക്കാർ ആലോചനയിൽ; മന്ത്രി വി ശിവൻകുട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.