ധ്യാൻ ശ്രീനിവാസനും ലുക്മാന്‍ അവറാനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വള’ സെപ്റ്റംബര്‍ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള കാരണം പലരുടെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുന്‍നിര്‍ത്തി ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതും രസകരവുമായ രീതിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹാഷിനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തു വന്നിരിക്കുകയാണ്.
‘ഗംഭീര വിഷ്വല്‍ ക്വാളിറ്റി ഉറപ്പുനല്‍കുന്ന ഒരു ചിത്രമാകും വള എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ‘ഉണ്ട’, ‘പുഴു’ തുടങ്ങിയ ശ്രദ്ധേയമായ മമ്മൂട്ടി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദാണ് ‘വള’യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. രവീണ രവി, ശീതള്‍ ജോസഫ് എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തില്‍ വിജയരാഘവനും ശാന്തികൃഷ്ണയും എത്തുന്നുണ്ട്. ഹാസ്യത്തില്‍ ചാലിച്ചൊരുക്കിയിരിക്കുന്ന കുടുംബ ബന്ധങ്ങളുടെ കഥയാണ് ചിത്രമെന്നാണ് സൂചന. ഫെയര്‍ബെ ഫിലിംസാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്‌സ് കരസ്ഥമാക്കിയിരിക്കുന്നത്. പ്രശസ്ത സംഗീതസംവിധായകനായ ഗോവിന്ദ് വസന്ത ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നുമുണ്ട്. അബു സലീം, അര്‍ജുന്‍ രാധാകൃഷ്ണന്‍, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലന്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
താന്‍ മലയാള സിനിമയെ ഭരിക്കുകയല്ല, അതിന്റെ ഭാഗം മാത്രമാണ് ; മാധ്യമപ്രവർത്തകയ്ക്ക് മറുപടിയുമായി മോഹൻലാൽ
ഛായാഗ്രഹണം: അഫ്‌നാസ് വി, എഡിറ്റിങ്: സിദ്ദിഖ് ഹൈദര്‍, സംഗീതം: ഗോവിന്ദ് വസന്ത, പ്രൊഡക്ഷന്‍ ഡിസൈനര്‍: അര്‍ഷദ് നക്കോത്ത്, എക്‌സി.പ്രൊഡ്യൂസര്‍: ഹാരിസ് റഹ്മാന്‍, മേക്കപ്പ്: സുധി കട്ടപ്പന, കോസ്റ്റ്യും: ഗഫൂര്‍ മുഹമ്മദ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍: ജംഷീര്‍ പുറക്കാട്ടിരി, സൗണ്ട് മിക്‌സിങ്: വിപിന്‍ നായര്‍, സൗണ്ട് ഡിസൈന്‍: ധനുഷ് നായനാര്‍, വിഎഫ്എക്‌സ്: ഇമ്മോര്‍ട്ടല്‍ മാജിക് ഫ്രെയിം, സ്റ്റില്‍സ്: അമല്‍ സി സദ്ധാര്‍, രാഹുല്‍ എം സത്യന്‍, ആക്ഷന്‍ കോറിയോഗ്രാഫര്‍: കലൈ കിങ്‌സണ്‍, ഫോണിക്‌സ് പ്രഭു, ചീഫ് അസോ.ഡയറക്ടര്‍: ആസാദ് അലവില്‍, അനീഷ് ജോര്‍ജ്ജ്, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ് എല്‍എല്‍പി, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.



തിരുവനന്തപുരത്തെ വാഹനാപകടം ; നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.