ശബരിമലയിലെ ദ്വാരപാലക ശിൽപത്തിന്റെ സർവീസിങ്ങിന് കൊണ്ടുപോയ സ്വർണ പാളികൾ തിരികെയെത്തിച്ചു. ഇന്നലെ രാത്രിയാണ് തിരികെ എത്തിച്ചത്. സന്നിധാനത്തെ സ്റ്റോറിലാണ് നിലവിൽ സൂക്ഷിച്ചിരിക്കുന്നത്. കോടതി അനുമതി വാങ്ങി പാളികൾ തിരികെ സ്ഥാപിക്കാനാണ് നിലവിലെ തീരുമാനം. അനുമതി ലഭിക്കുന്നതുവരെ സ്വർണപ്പാളികൾ സ്ട്രോങ് റൂമിൽ സൂക്ഷിക്കും.
രണ്ടാഴ്ച മുമ്പാണ് ദ്വാരപാലക ശിൽപത്തിന്റെ താഴെയുള്ള സ്വർണപാളികൾ സർവീസിനായി ചെന്നൈയിലേക്ക് കൊണ്ടുപോയത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്വർണപാളികൾ കൊണ്ടുപോയതെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു. ഹൈക്കോടതിയിലുൾപ്പെടെ ഈ വിഷയം ചർച്ച ചെയ്യപ്പെടുകയും ദേവസ്വം ബോർഡിനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു.
അയ്യപ്പ സംഗമത്തോട് അനുബന്ധിച്ച് ഇത് കൂടുതൽ ചർച്ചയായതോടെ ദ്രുതഗതിയിൽ സർവീസ് പൂർത്തീകരിച്ച് തിരികെയെത്തിക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്നു തന്നെ ചെന്നൈയിൽ നിന്ന് സ്വർണപാളികൾ തിരികെയെത്തിച്ചത്. ഇന്നലെ രാത്രിയോടെ സ്വർണപാളികൾ സന്നിധാനത്തേക്ക് എത്തിച്ചുവെന്നാണ് വിവരം.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.