വയനാട്ടിൽ ആത്മഹത്യ ചെയ്ത മുൻ ഡി.സി.സി ട്രഷറർ എൻ.എം.വിജയന്റെ കുടുംബത്തിന്റെ ബാധ്യത തീർത്ത് കെ.പി.സി.സി നേതൃത്വം. ഏറെ നാളെത്തെ രാഷ്ട്രീയ വിവാദങ്ങൾക്ക് ശേഷമാണ് ബത്തേരി അർബൻ ബാങ്കിലെ 63 ലക്ഷത്തിന്റെ കടം കോൺഗ്രസ് അടച്ചുതീർത്തത്. പാർട്ടിയിൽ നിന്ന് നീതി കിട്ടാൻ ഏറെ വൈകിയെന്നാണ് സംഭവത്തിൽ വിജയന്റെ മരുമകൾ പത്മജ പ്രതികരിച്ചത്.
കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ നിയമനക്കോഴയുടെ ബാധ്യത താങ്ങാൻ കഴിയാതെയാ യിരുന്നു എൻ.എം.വിജയൻ ആത്മഹത്യ ചെയ്തത്. കുടുംബവുമായി പാർട്ടി ഉണ്ടാക്കിയ കരാറിന്റെ പേരിലായിരുന്നു രാഷ്ട്രീയ വിവാദം പുകഞ്ഞത്. നേരത്തെ 20 ലക്ഷം രൂപ പാർട്ടി സഹായമായി നൽകുകയും സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ബാധ്യത തീർക്കുകയും ചെയ്തിരുന്നു. ബത്തേരി അർബൻ സഹകരണ ബാങ്കിലെ 63 ലക്ഷത്തിന്റെ ബാധ്യത കൂടി ഇപ്പോൾ കെപിസിസി അടച്ച് തീർത്തതോടെ കുടുംബത്തിന് നൽകിയ വാക്ക് പാലിക്കപ്പെട്ടന്ന് ടി.സിദ്ധിഖ് വ്യക്തമാക്കി.
ബാധ്യത തീർത്തില്ലെങ്കിൽ അടുത്ത മാസം മുതൽ ഡിസിസി ഓഫിസിന് മുന്നിൽ നിരാഹാരം ഇരിക്കാനായിരുന്നു കുടുംബത്തിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ സിപിഎം ഇത് രാഷ്ട്രീയ വിഷയമാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കെപിസിസി വേഗത്തിൽ ഇങ്ങനൊരു തീരുമാനമെടുത്തത്.



വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.