ലഡാക്കിന് സംസ്ഥാനപദവി ആവശ്യപ്പെട്ട് ലേയില്‍ നടന്ന പ്രതിഷേധത്തില്‍ നാല് പേർ മരിക്കുകയും, 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലഡാക്കിന് സംസ്ഥാനപദവി ആവശ്യപ്പെട്ട് ലഡാക് അപെക്സ് ബോഡിയുടെ യുവജന വിഭാഗം ആഹ്വാനം ചെയ്ത ബന്ദിനിടെയാണ് ലേയില്‍ സംഘര്‍ഷമുണ്ടായത്.
ബി.ജെ.പി ആസ്ഥാനത്തിന് മുന്നില്‍ സംഘടിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ബലം പ്രയോഗിക്കുകയുണ്ടായി. ഇതിനെത്തുടർന്ന് പൊലീസിനു നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. ശേഷം ബി.ജെ.പി. ഓഫിസും നിരവധി പൊലീസ് വാഹനങ്ങളും ഉൾപ്പെടെയുള്ളവ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. മണിക്കൂറുകള്‍ ലേ നഗരത്തില്‍ തെരുവു യുദ്ധമായിരുന്നു.
ലഡാക്കിന് സംസ്ഥാന പദവി വേണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണം എന്നും ആവശ്യപ്പെട്ട് നിരാഹാരമിരുന്നിരുന്ന പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ചുക് അടക്കം രണ്ടുപേരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതെ തുടര്‍ന്നാണ് ലെ അപെക്സ് ബോഡി ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തത്. സംഘര്‍ഷത്തിന് പിന്നാലെ ലേയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ വിലക്കി ഭരണകൂടം ഉത്തരവിറക്കി.
അക്രമം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിക്കുകയാണെന്നും അറിയിച്ചു. അതേസമയം കോണ്‍ഗ്രസ് ആണ് സംഘര്‍ഷത്തിന് പിന്നിലെന്ന് ബി.ജെ.പി. ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് കലാപത്തിന് ആഹ്വാനം ചെയ്യുന്നതെന്ന് അവകാശപ്പെട്ട് വീഡിയോയും ബി.ജെ.പി പുറത്തുവിട്ടിട്ടുണ്ട്. ലഡാക്കിലെ സംഘടനകളുമായി അടുത്തമാസം ആറിന് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്താനിരിക്കെയാണ് സംഘര്‍ഷം.



ശബരിമലയിലെ നവീകരണം പൂർത്തിയാക്കിയ സ്വർണ്ണപ്പാളികൾ ഒക്ടോബർ 17ന് പുനഃസ്ഥാപിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.