നാനോ എക്സൽ മണി ചെയിൻ തട്ടിപ്പ് കേസിലെ മുഖ്യപ്രതികൾ പിടിയിലായി. ഒളിവിലായിരുന്ന പ്രശാന്ത് സുന്ദർ രാജ്, രാധ സുന്ദർ രാജ്, കുമാരി രാജ, മീര ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈയിൽ നിന്നാണ് ഇവരെ തൃശൂർ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തുടനീളം 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ സംഘം ഒളിവിൽ കഴിയവെയാണ് പോലീസിന്റെ വലയിലായത്.
600 ൽ അധികം തട്ടിപ്പ് കേസുകൾ ഇവർക്കെതിരെ സംസ്ഥാനത്തൊട്ടാകെ നിലവിലുണ്ട്. കൂടാതെ നിരവധി കേസുകളിൽ വാറണ്ടും നിലവിലുണ്ട്. വൻ പലിശ വാഗ്ദാനം ചെയ്താണ് പ്രതികൾ നിക്ഷേപം സ്വീകരിച്ചത്. ഇത്തരത്തിൽ 300 കോടിയോളം രൂപ തട്ടിയെടുത്തതിന് പിന്നാലെ പ്രതികൾ മുങ്ങുകയായിരുന്നു. ഇത് സംബന്ധിച്ച കേസിൽ തൃശൂർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നടപടികൾ നടന്നുകൊണ്ടിരിക്കെ കോടതിയിൽ ഹാജരാകാതെ ഇവർ ഒളിവിൽ പോവുകയായിരുന്നു.
പ്രതികൾക്കെതിരെ കോടതിയും വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയിരുന്ന പ്രതികൾ വിചാരണ നടപടികളോട് സഹകരിക്കാതെ തമിഴ്നാട്ടിലെ അതിസമ്പന്നർ താമസിക്കുന്ന ഫ്ലാറ്റുകളിൽ ആണ് ഒളിവിൽ കഴിഞ്ഞിരുന്നത്. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കണ്ണൂരിൽ സ്കൂളുകൾ അടച്ചുപൂട്ടി എന്ന വാർത്തയോടുള്ള മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം



പറയാനുള്ളതൊക്കെ പറഞ്ഞു, കഴിഞ്ഞതിനെ കുറിച്ച് ചർച്ച വേണ്ട ; ശശി തരൂർ എം.പി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.