ജനമനസുകളും തീയറ്ററുകളും കീഴടക്കി ജൈത്രയാത്ര തുടരുകയാണ് ലോക ചാപ്റ്റർ വൺ ചന്ദ്ര എന്ന കല്യാണി ചിത്രം. പല റെക്കോർഡുകളും സിനിമ ഇതിനോടകം പൊട്ടിച്ചുക്കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഛായാഗ്രാഹകന്‍ നിമിഷ് രവിക്ക് ആഡംബര വാച്ച് സമ്മാനമായി നല്‍കിയിരിക്കുകയാണ് നായിക കല്യാണി പ്രിയദര്ശന്. ഇന്‍സ്റ്റഗ്രാമില്‍ കല്യാണിക്ക് നന്ദിയറിയിച്ചു കൊണ്ട് ഒരു പോസ്റ്റും നിമിഷ് രവി പങ്കുവെച്ചിട്ടുണ്ട്.
‘പ്രിയപ്പെട്ട കല്യാണി, ഇത് നിങ്ങളുടെ മഹാമനസ്കതയാണ്, വളരെയധികം നന്ദി, ഈ നിറം ലോകയുമായും ചന്ദ്രയുമായും എന്നെ നേരിട്ട് ബന്ധിപ്പിക്കുന്നു. മറ്റെന്തിനേക്കാളും ഉപരി, നിരന്തരമായ കഠിനാധ്വാനം എല്ലായ്പ്പോഴും നല്ല കാര്യങ്ങള്‍ക്ക് കാരണമാകുമെന്ന് ഇത് എന്നെ ഓര്‍മ്മിപ്പിക്കും. ഈ സിനിമയും അതുമായി ബന്ധപ്പെട്ട ആളുകളും അതിനുള്ള ഒരു ഓര്‍മപ്പെടുത്തലാണ്. ഇത് കഠിനാധ്വാനത്തിന്റെ ഫലമാണ്, ഒരുപാട് സ്നേഹം’, എന്നാണ് നിമിഷ് രവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
സ്റ്റോറിയിൽ പലരും കമന്റുകളുമായി എത്തിയിട്ടുണ്ട്. ഹാര്‍ട്ട് ഇമോജികള്‍ പങ്കുവെച്ച് ടൊവിനോയും ‘നീയാണ് മികച്ചത്’ എന്ന കമന്റുമായി കല്യാണി പ്രിയദര്‍ശനും വന്നു. സ്വിസ് കമ്പനിയായ ഒമേഗയുടെ 9,81,800 രൂപ വിലയുള്ള സ്പീഡ്മാസ്റ്റര് 57 എന്ന മോഡല്‍ അത്യാഡംബര വാച്ചാണ് കല്യാണി സമ്മാനമായി നല്‍കിയിരിക്കുന്നത്. 40.5 എംഎം ഡയലും ലെതര്‍ സ്ട്രാപ്പുമാണ് ഇതിന്റെ സവിശേഷത.
ലുക്മാൻ അവറാന്റെ ‘അതിഭീകര കാമുകൻ’ കളർഫുൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
View this post on Instagram



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.