അറബിക്കടലിനു മുകളിൽ ‘ശക്തി’ ചുഴലിക്കാറ്റ് നിലനിൽക്കുന്നു ; കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടി മഴ

കേരളത്തിൽ ഇന്ന് ചില ജില്ലകളിൽ മ‍ഴ കനക്കുമെന്ന് മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത വിവരം കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മറ്റന്നാ‍ളും (5&6 തീയതികൾ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

തീവ്ര ചുഴലിക്കാറ്റായ ‘ശക്തി’ വടക്ക് കിഴക്കൻ അറബികടലിൽ തുടരുന്നു. തെക്ക് പടിഞ്ഞാറു ദിശയിൽ നിലവിൽ സഞ്ചാരിക്കുന്ന ‘ശക്തി’ തിങ്കളാഴ്ചയോടെ ദിശ മാറി കിഴക്ക് വടക്ക് കിഴക്ക് ഭാഗത്തേക്ക്‌ നീങ്ങി ശക്തി കുറയാൻ സാധ്യത. രണ്ട് സംസ്ഥാനങ്ങൾക്ക് മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഉത്തർപ്രദേശിനും ബീഹാറിനു മുകളിലാണ് നിലവിൽ ന്യൂനമർദ്ദം നിലനിൽക്കുന്നത്. കേരളത്തിൽ നിലവിൽ ന്യൂനമർദ്ദ / ചുഴലിക്കാറ്റ് ഭീഷണിയില്ല.

എന്നാൽ ഇനി മുതൽ ഉച്ചക്ക് ശേഷവും രാത്രിയും ഇടിമിന്നലോട് കൂടിയ കിഴക്കൻ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മലയോര മേഖലയിൽ ഇത് കൂടുതലായി പ്രതീക്ഷിക്കാം. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 05/10/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *