തമിഴ്നാട്ടിലെ തെരുവുകളിൽ നിന്ന് ജാതി പേരുകൾ മാറ്റാൻ നിർദേശം നൽകി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നവംബർ 19 നു മുൻപായി ഇത്തരം ജാതിപ്പേരുകൾ സ്ഥാപിച്ചിട്ടുള്ള റോഡുകൾക്കും തെരുവുകൾക്കും ആ പേരുകൾ മാറ്റി പുതിയ പേരുകൾ നൽകണമെന്നാണ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയത്.
ആദി ദ്രാവിഡർ കോളനി, ഹരിജൻ കോളനി, പറയർ തെരുവ് എന്നിങ്ങനെ പേരിട്ടിരിക്കുന്ന തെരുവുകളുടെ പേരുകൾ മാറ്റണമെന്നാണ് നിർദേശം. കലൈഞ്ജർ, കാമരാജർ, മഹാത്മാഗാന്ധി, വീരമാമുനിവർ, തന്തൈ പെരിയാർ എന്നിങ്ങനെയുള്ള പേരുകൾ പരിഗണിക്കാമെന്നും സ്റ്റാലിൻ നിർദേശിച്ചു.
നിലവിലുള്ള പേരുകളിൽ തുടരാൻ പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കാൻ ആവശ്യപ്പെടണം. സമൂഹത്തിൽ നിലനിൽക്കുന്ന ജാതിവിവേചനത്തിന് അറുതി വരുത്താനും സാമൂഹിക നീതി ഉറപ്പാക്കാനുമാണ് തീരുമാനം
You May Also Like
വസ്തുതകളെ വളച്ചൊടിക്കുകയും, തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു; മെറ്റായുടെ ഓട്ടോ ട്രാൻസ്ലേഷൻ ഫീച്ചറിനെതിരെ വിമർശനമുന്നയിച്ച് സിദ്ധരാമയ്യ
വസ്തുതകളെ വളച്ചൊടിക്കുകയും, തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു; മെറ്റായുടെ ഓട്ടോ ട്രാൻസ്ലേഷൻ ഫീച്ചറിനെതിരെ വിമർശനമുന്നയിച്ച് സിദ്ധരാമയ്യ
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



ആര്യ രാജേന്ദ്രൻ മികച്ച മേയർ ആയിരുന്നെന്ന് വി.ശിവൻകുട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.