വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ മുസ്ലീം ലീഗ് ഭരണത്തിലെത്തും. ലീഗ് ഭരിച്ചാല്‍ പാകിസ്താന് ഭരണം വരുമെന്നുമാണ് വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശം. തിരുവനന്തപുരം എസ്എന്‍ഡിപി ശാഖാ നേതൃ സംഗമത്തിലാണ് ലീഗിനെതിരായ വെള്ളാപ്പള്ളിയുടെ വര്‍ഗീയ പ്രസംഗം.
ഉള്ളത് പറയുമ്പോള്‍ തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കുകയാണ്. നിങ്ങള്‍ ആലോചിക്കു, യൂഡിഎഫ് ഭരണത്തിലെത്തിയാള്‍ ഇവിടെ ലീഗ് ഭരിക്കും. ഇവിടെ അവർ പാകിസ്ഥാന് ഭരണം നടത്തും. കോണ്‍ഗ്രസിന് എന്താണ് പ്രസക്തിയെന്നും കോണ്‍ഗ്രസിനെ ലീഗ് മൂലയിലിരുത്തിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം പറയുന്നത് തന്റെ അനുഭവത്തില്‍ നിന്നാണ്. വലിയ രീതിയില്‍ താന്‍ വേട്ടയാടുകപ്പെടുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, നേതൃയോഗത്തിന് ശേഷം മാധ്യങ്ങളെ കണ്ട വെള്ളാപ്പള്ളി നേരത്തെ നടത്തിയ പരാമര്‍ശത്തിന്റെ വിശദീകരണവും നൽകി. ലീഗ് ഭരിച്ചാല്‍ പാക് ഭരണം വരുമെന്നല്ല താന്‍ പറയുന്നതെന്നും ലീഗിനുള്ളില്‍ പാക് മനോഭാവമുള്ളവര്‍ ഉണ്ടെന്നാണ് താൻ ഉദ്ദേശിച്ചത് എന്നുമാണ് വെള്ളാപ്പള്ളിയുടെ വിശദീകരണം.
സംസ്ഥാനത്ത് നാളെ സ്കൂൾ വിദ്യാർഥികളുടെ കണക്കെടുപ്പ് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി



ബൈക്കിനും ഓട്ടോയ്ക്കും ‘നോ എൻട്രി’; സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് തുടങ്ങി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.