ലഡാക്ക് സംഘർഷത്തിൽ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. റിട്ടയേഡ് സുപ്രീംകോടതി ജഡ്ജി ബി.എസ്. ചൗഹാൻ അദ്ധ്യക്ഷനായ സമിതിക്കാണ് അന്വേഷണ ചുമതല. സംഘർഷത്തെ കുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ലഡാക്കിനായി ഒരു സമർപ്പിത പബ്ലിക് സർവീസ് കമ്മീഷൻ സ്ഥാപിക്കണമെന്നും, ലേ ജില്ലയ്ക്കും കാർഗിലിനും രണ്ട് പാർലമെന്ററി സീറ്റുകൾ അനുവദിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നു.
ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഇന്ത്യൻ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങൾക്കിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ആഴ്ചകളോളം സമാധാനപരമായി നടന്ന പ്രകടനങ്ങൾ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുകയായിരുന്നു. അക്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, പോലീസ് സ്വീകരിച്ച നടപടി, നാല് പേരുടെ തുടർച്ചയായുണ്ടായ മരണം എന്നിവ ജുഡീഷ്യറി അന്വേഷിക്കും.
ലഡാക്ക് വെടിവയ്പിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ നിന്ന് സോനം വാങ് ചുക്ക് സന്ദേശം അയച്ചിരുന്നു. ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ താൻ ജയിലിൽ തുടരുമെന്നായിരുന്നു സോനം വാങ് ചുക്ക് അറിയിച്ചിരുന്നത്. സോനം വാങ് ചുക്കിനെ അഭിഭാഷകനും സഹോദരനും ജയിലിൽ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ദേശം പങ്കുവച്ചത്.
യുക്രേനിയൻ യുവാവുമായി ബന്ധം ; വിദ്യാർഥിനിയെ പുറത്താക്കി ചൈനീസ് കോളേജ്
ലേ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ ലേ അപെക്സ് ബോഡി (LAB) സ്വാഗതം ചെയ്തു. സംഘർഷത്തെത്തുടർന്ന് ലേയിൽ കർഫ്യൂ ഏർപ്പെടുത്തുകയും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ആഴ്ചകളോളം നിർത്തി വയ്ക്കുകയും ചെയ്തിരുന്നു. രണ്ട് നിയന്ത്രണങ്ങളും പിന്നീട് നീക്കിയിരുന്നു.
Ministry of Home Affairs has notified a judicial inquiry to be conducted by former Supreme Court Judge BS Chauhan to inquire into the September 24 Leh incident that led to the serious law and order situation, the police action and the resultant unfortunate death of the four… pic.twitter.com/UAUhL9qA2O
— ANI (@ANI) October 17, 2025



“ചേച്ചി അധികം വർത്താനം പറയണ്ട “;സഹായം ചോദിച്ചെത്തിയ വയോധികക്ക് പരിഹാസം ; സുരേഷ് ഗോപിയുടെ കലുങ്ക് ചർച്ച വീണ്ടും വിവാദത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.