അയര്‍ലണ്ടില്‍ ഡേ ലൈറ്റ് സേവിങ്സിനായി ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ക്ലോക്കുകളിലെ സമയം ഒരു മണിക്കൂര്‍ പിന്നോട്ട്. ഞായറാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ ക്ലോക്കുകളിലെ സമയം ഒരു മണിക്കൂര്‍ പിന്നോട്ടാക്കി വച്ചുകൊണ്ട് അയർലൻഡ് ഇത്തവണത്തെ ഡേ ലൈറ്റ് സേവിങ്സ് ടൈം ആരംഭിച്ചു. ഈ കാലത്ത് പകലുകള്‍ക്ക് ദൈര്‍ഘ്യം കൂടുകയും, നേരത്തെ തന്നെ രാത്രിയാകുകയും ചെയ്യും.
സ്മാര്‍ട്ട്ഫോണുകള്‍, കംപ്യൂട്ടറുകള്‍ തുടങ്ങി ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങളെല്ലാം ഓട്ടോമാറ്റിക് ആയി പുതുക്കിയ സമയത്തിലേയ്ക്ക് മാറുന്നതാണ്. വീട്ടിലെ മാന്വല്‍ ക്ലോക്കുകള്‍, വാഹനങ്ങളിലെ മാന്വല്‍ ക്ലോക്കുകള്‍ പോലുള്ള ഉപകരണങ്ങളിലെ സമയം നമ്മള് തന്നെ മാറ്റണം. ഈ വര്‍ഷം മാര്‍ച്ചിൽ പുലര്‍ച്ചെ 1 മണിയില്‍ നിന്നും 2 മണിയിലേയ്ക്ക് ആക്കി വച്ച സമയം ആണ് ഇന്ന് പുലര്‍ച്ചെ വീണ്ടും 2 മണിയില്‍ നിന്നും 1 മണിയിലേയ്ക്ക് ആക്കി മാറ്റുന്നത്.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണം ; കേന്ദ്രത്തിനും ഇരു സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി നോട്ടീസ്



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.