പിഎം ശ്രീ വിവാദം സമയവായത്തിലേക്ക് എത്തിയതായി വിവരം. പി.എം ശ്രീയിൽ സിപിഐ കടുത്ത നടപടികളിലേക്ക് ഇല്ല. ചർച്ചകൾ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വ്യക്തമാക്കി. എൽഡിഎഫ് ചേർന്ന് കാര്യങ്ങൾ വിശദീകരിക്കുവാൻ സിപിഎം സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. എൽഡിഎഫ് യോഗം കഴിയുന്നതോടെ തങ്ങളെ കാര്യങ്ങൾ അറിയിച്ചില്ലാ എന്ന പരിഭവവും, മുന്നണിയിലെ വിവാദങ്ങളും കെട്ടടങ്ങുമെന്നാണ് കരുതപ്പെടുന്നത്.
പി.എം ശ്രീയിൽ ഒപ്പിട്ടതിന് എതിരെയുള്ള യുഡിഎഫിൻ്റെ വിമർശനങ്ങളെ എങ്ങനെ നേരിടണം എന്നത് കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്നാണു അറിവ്. പദ്ധതിയിൽ മെല്ലപ്പോക്ക് നയം സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും, മുഖ്യമന്ത്രിയുമായി ആലപ്പുഴയിൽ വെച്ച് ചർച്ച നടത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ നേതാക്കളമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ചർച്ച നടക്കുമെന്ന് ബിനോയ് വിശ്വം അറിയിച്ചത്. ഇന്ന് വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തുക.
സിപിഐയെ പിണക്കില്ലെന്നാണ് സിപിഎം നേതൃത്വം അറിയിക്കുന്നത്. ഇടതു മുന്നണിയിൽ ചർച്ചകൾ തുടരുമെന്നും മുന്നണി ചേരുന്ന തീയതി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നാണ് സിപിഎം അറിയിക്കുന്നത്. സമവായ നിർദേശങ്ങൾ സിപിഐ നേതൃത്വത്തെ അറിയിക്കുമെന്നും സിപിഎം നേതാക്കൾ വ്യക്തമാക്കുന്നു.



സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് പുതുവർഷത്തിൽ ശമ്പളമില്ല
മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.