ലോക ഹലോവീൻ ദിനത്തോടനുബന്ധിച്ച് മലയാളത്തിൽ ആദ്യമായി തയ്യാറാക്കിയ ഹലോവീൻ ഗാനം ശ്രദ്ധേയമാകുന്നു. സജീവ് സി വാരിയർ എഴുതി ലിജോ ഡെന്നിസ് സംഗീതം പകർന്ന ഗാനം മണിക്കൂറുകൾക്കകം അരലക്ഷത്തിലേറെ കാഴ്ചക്കാരിലേക്കാണെത്തിയത്. കാണാതെ കാണുന്ന നാൾ വന്നിതാ എന്ന് തുടങ്ങുന്ന ഗാനം പിന്നണിഗായിക അനിലാ രാജീവും ലിജോ ഡെന്നിസും ചേർന്നാണ് ആലപിച്ചത്.
കഥകളുടെ പശ്ചാത്തലത്തിൽ പാട്ടുകൾ നിർമിക്കുന്ന “സ്റ്റോറി സോങ്സ് മലയാളം ” യൂട്യൂബ് ചാനലിലാണ് വാസുകി എന്ന വീഡിയോ ആൽബം റിലീസ് ചെയ്തത്. ലിജോ ഡെന്നീസ് കഥയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച വീഡിയോ ഗാനത്തിന്റെ ഡി ഓ പി : അവിനാശ് പണിക്കർ. ഹെല്‍വിന്‍ കെ എസ് പ്രോഗ്രാമിങ്ങും ഷിജു എടിയത്തേരിൽ മിക്സിങും മാസ്റ്ററിങ്ങും നിർവഹിച്ചു. ഗ്യാലക്സി റിഥംസ് ആണ് നിർമ്മാണം.
പഠനത്തിനായി വിദേശത്ത് എത്തിയ മലയാളി പെൺകുട്ടികൾ ഹലോവീൻ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളോടെയാണ് ഗാനം. വർഷങ്ങൾക്കു മുമ്പ് കൊല്ലപ്പെട്ട വാസുകി എന്ന പെൺകുട്ടിയുടെ ആത്മാവ് ഇവർക്കൊപ്പം ചേരുന്നതാണ് പ്രമേയം. ഡോണ റിച്ചാർഡ് വാസുകിയായി അഭിനയിക്കുന്നു. നന്ദന ആനന്ദ്, നവോമി അരുൺ, ടിസ്സ തോമസ്, രാകേഷ് രാജീവ്, ശ്രീജിത്ത് പ്രബോധ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഗാനത്തിന്റെ കഥാപരിസരം വിശദമാക്കുന്ന ട്രെയിലറിന് ശബ്ദം നൽകിയത് പാർവതി രവീന്ദ്രനാണ്. ജിപ്സി ജോസഫ്, ശ്രുതി എം എം , നന്ദന നിതിൻ എന്നിവരാണ് ഡബ്ബിങ് . ഡാൻസ് മെറ്റാസിനു വേണ്ടി ജിപ്സി ജോസഫ് ആണ് കൊറിയോഗ്രാഫി നിർവഹിച്ചത്. രാകേഷ് രാജീവ്, ശ്രീജിത്ത് പ്രബോധ് എന്നിവരാണ് കലാസംവിധാനം നിർവഹിച്ചത്. പ്രവീൺ ജനാർദ്ദനൻ്റേതാണ് ഡിസൈൻ.



രേണു സുധിയല്ല മലയാളത്തിലെ ആദ്യത്തെ വിധവ; ബിഗ് ബോസില്‍ തിരഞ്ഞെടുത്തതിനോട് തനിക്ക് യോജിപ്പില്ല; നടി മനീഷ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.