ജാനകി വിവാദത്തിൽ സുരേഷ് ഗോപിയുടെ മൗനത്തെ ചോദ്യം ചെയ്ത് ഡിവൈഎഫ്ഐ; കേന്ദ്ര മന്ത്രിയുടെ നിലപാട് അറിയാൻ താൽപര്യമുണ്ടെന്ന് നേതാക്കൾ

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രവുമായി ഉയരുന്ന വിവാദത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ. സിനിമയിലെ ജാനകി എന്ന കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിർദേശത്തെയും ഡിവൈഎഫ്ഐ വിമർശിച്ചു.

“സീതയുടെ പേരാണ്, ആ പേരിൽ സിനിമ വേണ്ട എന്നാണ് പറയുന്നത്. മതത്തിന് ദോഷം ഉണ്ടാക്കുന്നുവെന്നും അനുവദിക്കാൻ കഴിയില്ലെന്നും കേരളത്തിൽ നിന്നാണ് പറയുന്നത്. വന്ന് വന്ന് കഥാപാത്രങ്ങൾക്ക് നമ്പർ ഇടേണ്ട അവസ്ഥയിലേക്ക് സാംസ്കാരിക കേരളം എത്തിയിരിക്കുകയാണ്. കേന്ദ്രമന്ത്രി അഭിനയിച്ച സിനിമയാണ്, മന്ത്രിയുടെ നിലപാടറിയാൻ കേരളത്തിന് താത്പര്യമുണ്ട്”- ഇന്ന് വാർത്താ സമ്മേളനത്തിൽ ഡിവൈഎഫ്ഐ നേതാക്കൾ ആവശ്യപ്പെട്ടു.

അതേസമയം വിവാദത്തിൽ സുരേഷ്ഗോപി പരസ്യമായി നിലപാട് അറിയിച്ചിട്ടില്ല. ഇതിനിടയിൽ സുരേഷ് ഗോപിയുടെ നിലപാട് വിശദീകരിച്ച് സംവിധാകനായ പ്രവീൺ നാരായണൻ രംഗത്തെത്തി. നിയമപരമായി മുന്നോട്ട് പോകാമെന്നാണ് സുരേഷ് ഗോപി പറഞ്ഞതെന്ന് സംവിധായകൻ വ്യക്തമാക്കി.

ഒരു പരസ്യ പ്രതികരണം നടത്തുന്ന ആളല്ല സുരേഷ് ഗോപിയെന്ന് ആളുകൾക്ക് അറിയാം. സുരേഷ് ഗോപി വിളിച്ചു സംസാരിച്ചിരുന്നു. നിയമപരമായി മുന്നോട്ട് പോകാമെന്നാണ് പറഞ്ഞത്. എല്ലാ സംഘടനകളും പിന്തുണ നൽകുന്നുണ്ട്. നല്ല രീതിയിൽ അവർ കൂടെ നിൽക്കുന്നുവെന്നും പ്രവീൺ നാരായണൻ പറഞ്ഞു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *