ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എയ്ഡ്സ് (എച്ച് ഐ വി) സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ സത്നയിലാണ് സംഭവം. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. എട്ടിനും പതിനാലിനും ഇടക്ക് പ്രായമുള്ള കുട്ടികൾക്കാണ് എച്ച്.ഐ.വി പോസിറ്റിവായത്. തലസീമിയ രോഗബാധിതരായിരുന്നു ഇവര്‍. രക്തബാങ്കിൽ നിന്ന് വിതരണം ചെയ്ത മലിനമായ രക്തത്തിലൂടെയാണ് അണുബാധ പകർന്നതെന്നാണ് കുട്ടികളുടെ കുടുംബങ്ങളുടെ ആരോപണം.
അയ്യപ്പ സംഗമം മതമൈത്രിയുടെയും, സാഹോദര്യത്തിന്റെയും ഉദാത്ത മാതൃക ; തിരുവിതാംകൂർ ദേവസ്വം ബോർഡ്
ദേശീയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം രക്തം ട്രാൻസ്ഫ്യൂസ് ചെയ്യുന്നതിന് മുമ്പ് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, മറ്റ് അണുബാധകൾ എന്നിവയ്ക്കായി രക്തം പരിശോധിക്കൽ നിർബന്ധമാണ്. ഒന്നെങ്കിൽ ആശുപത്രിയിൽ കൃത്യമായി രക്ത യൂണിറ്റുകൾ പരിശോധിച്ചിട്ടില്ലെന്നോ അല്ലെങ്കിൽ ആ സമയത്ത് ഉപയോഗിച്ചിരുന്ന പരിശോധനാ കിറ്റുകൾ പ്രാരംഭ ഘട്ട അണുബാധകൾ കണ്ടെത്തുന്നതിന് പര്യാപ്തം ആയിരുന്നില്ല എന്നാണ് നിഗമനം.
ഈ കുട്ടികൾക്കുള്ള രക്തം സത്ന ജില്ലാ ആശുപത്രിയിൽ നിന്ന് മാത്രമല്ല, രേവയിലെയും സംസ്ഥാനത്തുടനീളമുള്ള മറ്റ് സ്ഥലങ്ങളിലെയും മറ്റ് ആശുപത്രികളിൽ നിന്നും ശേഖരിച്ചിട്ടുള്ളവയാണ്. അണുബാധയുടെ കൃത്യമായ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളെ ആരംഭിച്ചിട്ടുണ്ട്.
ഇനിയും സൈബർ ആക്രമണം തുടർന്നാൽ പലതും തുറന്നുപറയേണ്ടി വരും ; മുന്നറിയിപ്പുമായി നടി റിനി ആൻ ജോർജ്



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.