രാജ്യത്ത് കഫ് സിറപ്പ് വിൽപനയിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ തയ്യാറെടുത്ത് കേന്ദ്ര സർക്കാർ. ഡ്രഗ്സ് റൂൾസിലെ ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്നും സിറപ്പ് രൂപത്തിലുള്ള മരുന്നുകൾ നീക്കം ചെയ്യും. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതിനായി കരട് വിജ്ഞാപനം പുറത്തിറക്കി. 30 ദിവസത്തിനകം അഭിപ്രായങ്ങൾ അറിയിക്കാമെന്നാണ് നിർദ്ദേശം.
കെ ലിസ്റ്റിൽ നിന്നും നീക്കം ചെയ്താൽ പിന്നെ ടാബ്ലെറ്റുകൾ വിൽക്കും പോലെ എളുപ്പത്തിൽ സിറപ്പുകൾ വിൽക്കാനാകില്ല. കഫ് സിറപ്പുകളുടെ നിർമാണത്തിലും കർശന നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. വിഷാംശമടങ്ങിയ കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശിൽ 20ലേറെ കുട്ടികൾ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നടപടി.
മരണങ്ങളെ തുടർന്ന് മരുന്നുകളിൽ പരിശോധന നടത്തിയപ്പോളാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. തമിഴ്നാട്ടിലെ ശ്രേഷൻ ഫാർമയെന്ന കമ്പനി നിർമ്മിച്ച കഫ് സിറപ്പാണിതെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് വ്യാപക പരിശോധനകൾ ഉണ്ടായിരുന്നെങ്കിലും വിഷയത്തിൽ ശ്വാശ്വത പരിഹാരം കാണാൻ ഇതുവരെ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല.
രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചു ; കേസിൽ സ്റ്റാഫുകളെയും പ്രതി ചേർത്തു



സ്വർണ്ണക്കൊള്ളക്ക് പിന്നിൽ പുരാവസ്തു കടത്തുണ്ടെന്ന് മൊഴി നൽകി വ്യവസായി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.