വസ്ത്രത്തിന്റെ പേരിൽ പ്രധാന അധ്യാപികക്ക് സ്കൂളിൽ പ്രവേശനം നിഷേധിച്ചതായി പരാതി. കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ സ്കൂൾ ഗേറ്റിൽ തടഞ്ഞത്. പ്രധാന അധ്യാപിക സിന്ധു എസ്.നായർക്കാണ് ദുരനുഭവമുണ്ടായത്.
ചുരിദാർ ധരിച്ചെത്തിയത് സ്കൂൾ മാനേജർ എതിർത്തതായും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ഗേറ്റ് കീപ്പർ തന്നെ അകത്തേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞതായും അധ്യാപിക ആരോപിച്ചു. പിന്നീട് പോലീസെത്തിയാണ് അധ്യാപികയെ സ്കൂളിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്.
എന്നാൽ അധ്യാപികയെ തടഞ്ഞിട്ടില്ലെന്നാണ് സ്കൂൾ മാനേജർ നൽകുന്ന വിശദീകരണം. സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഇതിനു മുൻപും തനിക്ക് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് അധ്യാപികയുടെ പരാതി.
You May Also Like
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താൻ്റെ 6 യുദ്ധ വിമാനങ്ങൾ തകർത്തെന്ന് ഇന്ത്യൻ വ്യോമസേന മേധാവി
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താൻ്റെ 6 യുദ്ധ വിമാനങ്ങൾ തകർത്തെന്ന് ഇന്ത്യൻ വ്യോമസേന മേധാവി
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



കെ.ജെ ഷൈനിനെതിരായ അതിക്ഷേപ പരാമർശം ; ഷാജഹാന് ജാമ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.